പ്രത്യേക ഭരണപ്രദേശമെന്ന കുക്കികളുടെ ആവശ്യം തണുപ്പിക്കാൻ മണിപ്പൂർ സർക്കാർ

മണിപ്പൂരിൽ സംഘർഷങ്ങൾ തുടങ്ങിയതിന് പിന്നാലെ പ്രത്യേക ഭരണപ്രദേശം വേണമെന്ന ആവശ്യമാണ് കുക്കി വിഭാഗക്കാർ ഉന്നയിച്ചത്. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതിനിടെയാണ് പ്രത്യേക ഭരണപ്രദേശമെന്ന കുക്കികളുടെ ആവശ്യം തണുപ്പിക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്തെത്തിയത്.

also read- ‘എന്റെ കുട്ടി സഖാവിന് ഇതിരിക്കട്ടെ’; ജെയ്ക്കിന്റെ പ്രചാരണത്തില്‍ ശ്രദ്ധനേടി കുട്ടി സഖാവ്

ഹിൽ ഡവലമെന്റ് കൗൺസിലുകൾക് സ്വയംഭരണാധികാരം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലെന്നാണ് സൂചന. മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോത്രവിഭാഗത്തിന്റെ അവകാശങ്ങളും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് സ്വയംഭരണ കൗൺസിലുകൾ നിലവിലുണ്ട്. ഈ മാതൃകയെക്കുറിച്ച് ആലോചിക്കാമെന്ന നിർദേശമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുൻപാകെ സമർപ്പിച്ചത്.

also read- ‘സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന പ്രചാരണം അസംബന്ധം’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

കുക്കി-മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് ഹിൽ ഡവലമെന്റ് കൗൺസിലുകൾക് സ്വയംഭരണാധികാരം നൽകുമെന്ന വിവരം പുറത്തുവരുന്നത്. അതേ സമയം ഈ മാസം 29 ന് ഒരു ദിവസം നിയമ സഭ സമ്മേളനം വിളിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സർക്കാർ നിയമസഭാ സമ്മേളനത്തെയും ഭയക്കുന്നെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റ് കാങ്പോക്പി എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണ് വെടിവെയ്പ്പുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News