മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്‌കാരം തടഞ്ഞ് മണിപ്പൂര്‍ ഹൈക്കോടതി

മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തിന്റ കൂട്ട ശവസംസ്‌കാരം മണിപ്പൂര്‍ ഹൈക്കോടതി തടഞ്ഞു. സംസ്‌കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് തല്‍സ്ഥിതി തുടരണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കണമെന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേന്ദ്രവും സംസ്ഥാനവും വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.

Also read- ജന്മദിനാശംസകൾ ക്യാപ്റ്റൻ; സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

മണിപ്പൂര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗത്തില്‍പ്പെട്ട 35 പേരുടെ ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മെയ്‌തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുര്‍ ജില്ലയിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നത്. ഇതിനെതിരെ മെയ്‌തെയ് വിഭാഗം രംഗത്തെത്തിയതോടെ പ്രശ്‌നം ഉടലെടുത്തു.

Also read- മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ടു; വൈദ്യുതാഘാതമേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം മെയ്‌തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുര്‍ ജില്ലയിലാണെന്നും ചുരാചന്ദ്പുര്‍ ജില്ലയ്ക്കപ്പുറം സംസ്‌കാരം നടത്തിയാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്‌കാരം അനുവദിക്കില്ലെന്ന് മെയ്‌തെയ് വനിതാ സംഘടനകളും പറഞ്ഞു. പ്രദേശത്ത് പൊലീസിനെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News