മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആവശ്യമുണ്ട്, ഇംഫാല്‍ രൂപതയുടെ സഹായം തേടി മണിപ്പൂർ ആരോഗ്യവകുപ്പ്

കലാപം നടക്കുന്ന മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ക്യാമ്പുകളിലേക്ക് മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിന് ഇംഫാല്‍ രൂപതയുടെ സഹായം തേടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. ക്യാമ്പുകളിലേക്കുളള സഹായത്തിനായാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇംഫാല്‍ രൂപതയ്ക്ക് കത്തെഴുതിയത്. ഇംഫാൽ രൂപതയിലെ ദുരിതാശ്വാസ പുനരധിവാസ സമിതി വികാരി ജനറലും കൺവീനറുമായ ഫാദർ വർഗീസ് വേലിക്കകത്തിനാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കത്തയച്ചത്. ഇതിൽ 100 ​​മുതൽ 500 വരെ സ്ട്രിപ്പുകളും 60 മുതൽ 150 വരെ കുപ്പിമരുന്നുകളും ഉള്‍പ്പെടെ 18 ഇനം മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളുമാണ് ആവശ്യപ്പെട്ടത്. ആന്റാസിഡ് ഡൈജെൻ, പാരസെറ്റമോൾ, ന്യൂറോബിയോൺ, സിങ്ക് സൾഫേറ്റ് , അസിത്രോമൈസിൻ തുടങ്ങിയ അടിസ്ഥാന മരുന്നുകളും ഇതില്‍ ഉൾപ്പെടുന്നു.മണിപ്പൂരിലെ ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും ദുരിതാശ്വാസ പ്രവർത്തകരുടെയും നിസ്സഹായതയാണ് ഈ കത്തിൽ പ്രതിഫലിക്കുന്നത് എന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട് ചെയ്തു. കലാപം ആരംഭിച്ചതു മുതൽ മണിപ്പൂരിലെ ഇൻറർനെറ്റ് നിരോധനം മൂലം മരുന്നുകളും മറ്റു അവശ്യ വസ്തുക്കളും ഓർഡർ ചെയ്യാൻ സാധിക്കുന്നില്ല. നിയന്ത്രണമില്ലാത്ത ഹൈവേകൾ ഡെലിവറികളെ തടസ്സപ്പെടുത്തുന്നുവെന്നും നിരവധി ദുരിതാശ്വാസ പ്രവർത്തകർ മാധ്യമത്തോട് പറഞ്ഞു.

also read; ഊണിനുള്ള ചോറ് വെന്ത് കുഴഞ്ഞുപോയോ? ടെന്‍ഷനടിക്കേണ്ട, ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ…

കത്ത് ലഭിച്ചതായും, ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളെ സാധ്യമായ വിധത്തിൽ സഹായിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഫാ. വർഗീസ് അറിയിച്ചു. ”ഇത് ചുരാചന്ദ്പൂർ മാത്രമല്ല, റോഡ് ഉപരോധവും വസ്തുക്കൾ നീക്കാൻ അനുവദിക്കാത്ത പ്രക്ഷോഭകരും പരിശോധനകളും കാരണം ചന്ദേൽ, തെങ്‌നൗപാൽ മലയോര ജില്ലകളിലേക്കും മരുന്നുകൾ വിതരണം ചെയ്യുന്നതിലും പ്രശ്‌നമുണ്ട്, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ സുഗമമായ വിതരണത്തിനായി സർക്കാർ എങ്ങനെയെങ്കിലും ഈ തടസ്സങ്ങൾ നീക്കണം “, ഫാദർ വർഗീസ് വേലിക്കകം പറഞ്ഞു.

also read; ‘വെറുത്തുപോയി, ഇനിയാർക്കും ഇത്തരത്തിൽ തോന്നാത്ത വിധം കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണം’; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ പ്രതികരിച്ച് അക്ഷയ്കുമാർ

അതേസമയം മൂന്ന് മാസത്തോളമായി തുടരുന്ന മണിപ്പൂർ കലാപത്തിൽ മൗനമായിരുന്ന പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചു.കഴിഞ്ഞ ദിവസം പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. മണിപ്പൂരിൽ നടക്കുന്ന കലാപത്തെപ്പറ്റി മോദി ഒരക്ഷരം മിണ്ടിയില്ല എന്നത് ശ്രദ്ധേയമാണ്. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് മോദി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു. അതേസമയം മണിപ്പൂർ കലാപത്തിൽ ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News