കഴിഞ്ഞ വര്‍ഷം മെയ് ആദ്യവാരം ആരംഭിച്ച മണിപ്പൂര്‍ കലാപത്തിന് കാരണമായ ഹൈക്കോടതി വിധി തിരുത്തി. ഭൂരിപക്ഷ ജനവിഭാഗമായ മെയ്‌തെയ് വിഭാഗക്കാരെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ നിര്‍ദേശമാണ് കോടതി റദ്ദാക്കിയത്.
ഗോത്ര വിഭാഗങ്ങളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു.
ALSO READ: കൈരളിയുടെ അവാര്‍ഡുകള്‍ക്ക് ഉള്ളത് മാനുഷിക വശങ്ങള്‍: മമ്മൂട്ടി
ഇതനുസരിച്ച് അന്നത്തെ ഹൈക്കോടതി ഉത്തരവിലുള്ള നിര്‍ദേശം റദ്ദാക്കാന്‍ ജസ്റ്റിസ് ഗോല്‍മി ഗൈഫുല്‍ഷില്ലു ആണ് ഉത്തരവിട്ടത്. 2023 മാര്‍ച്ച് 27ന് മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി മണിപ്പുര്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here