മണിപ്പൂർ സംഘർഷം; സംസ്ഥാന സർക്കാരുകൾക്കും സൈന്യത്തിനും നോട്ടീസ് അയച്ച്‌ ഹൈക്കോടതി

മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സൈന്യത്തിനും നോട്ടീസ് അയച്ച്‌ മണിപ്പൂർ ഹൈക്കോടതി. കുക്കികളുടെ കൂട്ട സംസ്കാരവുമായി ബന്ധപ്പെട്ട് മെയ്തേയ്കൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നോട്ടീസ്. അതിനിടെ മണിപ്പൂരിൽ മെയ് 3ന് 37കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതിന്റെ റിപ്പോർട്ട് പുറത്തു വന്നു.

Also Read: ഇക്വഡോറിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ തെരുവിൽ വെടിവെച്ചു കൊന്നു; വെടിവെച്ചത് മുപ്പതിലേറെ തവണ

കുക്കി വിഭാഗക്കാരുടെ കൂട്ട സംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ബിഷ്ണുപൂർ ചുരാചന്ദ്പൂർ മേഖലയിൽ വ്യാപക ആക്രമണമാണുണ്ടായത്. വിഷയത്തിൽ ഇടപെട്ട മണിപ്പൂർ ഹൈക്കോടതി സംസ്കാരം മാറ്റിവെക്കുകയും തൽസ്ഥിതി തുടരാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്കാര സ്ഥലത്ത് തൽസ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ലംഘിച്ചെന്നു ചൂണ്ടികാട്ടി മെയ്തേയ് വിഭാഗം നൽകിയ ഹർജിയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും സൈന്യത്തിനും മണിപ്പൂർ ഹൈക്കോടതി നോട്ടീസ് അയച്ചത്. സംസ്ഥാന പൊലീസ്,അസം റൈഫിൾസ് എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കലാപത്തിൽ കൊല്ലപെട്ട 35 കുക്കി വിഭാഗക്കാരുടെ സംസ്കാരം നടത്താനിരുന്ന ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിഗ്രാമമായ ബൊൽജാങിനായി മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാായിരുന്നു സംഘർഷം രൂക്ഷമായത്.

അതിനിടെ 37 കാരിയായ മെയ്തെയ് വിഭാഗത്തിലെ വിവാഹിതയായ യുവതിയെ കൂട്ട ബലാത്സം ചെയ്തെന്ന് വിവരം പുറത്ത് വന്നു. മെയ് 3 ന് നടന്ന സംഭവത്തിൽ കുക്കി വിഭാഗത്തിലെ അജ്ഞാതര്‍ക്കെതിരെ യുവതി പരാതി നൽകി. സംഭവത്തിൽ ബീക്ഷ്ണു പൂർ പൊലീസ് ഇന്നലെ സീറോ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ തുടരന്വേഷണത്തിനായി സംഭവം നടന്ന ചുരാചന്ദ്പൂരിലെ വനിത പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി. കൂട്ട ബലാത്സംഗം, അതിക്രമിച്ച് കയറാനുള്ള ലക്ഷ്യത്തോടെയുള്ള ആക്രമണം, അപമാനിക്കാനുള്ള ശ്രമം, ക്രിമിനല്‍ ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. യുവതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായെന്നും കേസിൽ അന്വേണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

Also Read: കൊച്ചിയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News