മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവം നടന്നത് രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ

മണിപ്പൂരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവം നടന്നത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനടുത്തെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനെന്ന് പേരു കേട്ട സ്റ്റേഷന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്തുവെച്ചാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Also Read- മണിപ്പൂരിലെ അതിക്രമം; നാല് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിന് ദേശീയ വനിതാ കമ്മീഷന്റെ കത്ത്

സ്ത്രീകള്‍ക്കെതിരെയും ദുര്‍ബലര്‍ക്കെതിരെയും നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചണ്ടാകുന്ന കണക്കുകള്‍ പഠിച്ച് രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്ക് റാങ്ക് നല്‍കാറുണ്ട്. ഇതിലാണ് മണിപ്പൂരിലെ നോംഗ്‌പോക്ക് സെക് മെയ് പൊലീസ് സ്റ്റേഷന്‍ 2020 ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Also Read- ‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു

മണിപ്പൂരില്‍ മെയ് നാലിന് നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അതിക്രമ വിവരം പുറംലോകമറിയുന്നത്. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News