മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യ എംപിമാർ കലാപം സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറി. തുടര്‍ച്ചയായ പത്താം ദിനവും ശക്തമായ പ്രതിഷേധമാണ് ഇരുസഭകളിലും പ്രതിപക്ഷം ഉയര്‍ത്തിയത്.

അതേസമയം, മണിപ്പൂര്‍ കലാപത്തില്‍ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ മുന്നണി ഇന്ത്യയുടെ എംപിമാര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂര്‍ സന്ദര്‍ശിച്ച ഇന്ത്യ സഖ്യത്തിലെ എംപിമാരാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഒപ്പം രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ സാഹചര്യം രാഷ്ട്രപതിയെ അറിയിച്ചു. ചട്ടം 267 പ്രകാരം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ ഇക്കാരണം കൊണ്ടാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അവസാന ദിനം തെരഞ്ഞെടുത്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

Also Read: ‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

കലാപവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറി. സമാധാനം പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. ഹരിയാനയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് എംപിമാര്‍ ഇരു സഭകളിലും നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ക്കും അവതരണാനുമതി ലഭിച്ചില്ല. സഭാ സ്തംഭനത്തില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല കടുത്ത അതൃപ്തി അറിയിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സഭ തടസപ്പെടുത്തുന്നത് അവസാനിപ്പിക്കാതെ സഭയിലേക്ക് വരില്ല എന്നാണ് സ്പീക്കറുടെ നിലപാട്.

Also Read: രാജ്യത്തെ യുപിഐ ഇടപാടുകൾക്ക് വർധനവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News