മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ സമയപരിധിയില്ലാതെ ചര്‍ച്ച നടത്തും; ഉപരാഷ്ട്രപതി

മണിപ്പൂര്‍ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. സമയപരിധിയില്ലാതെ ചര്‍ച്ച എന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ചര്‍ച്ചയില്‍ നിര്‍ബന്ധ ബുദ്ധിയില്ല എന്ന് പ്രതിപക്ഷം സഭയെ അറിയിച്ചു. പത്ത് ദിവസത്തെ സഭ സ്തംഭനത്തിന് പിന്നാലെയാണ് രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നത്. സഭാ സ്തംഭനം ഒഴിവാക്കണമെന്ന് ടിഎംസി എംപി ഡെറിക് ഒബ്രയാന്‍ പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സമയപരിധിയുണ്ടാകില്ല എന്ന് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ങ്കര്‍ വ്യക്തമാക്കി.

Also Read: എൻ എസ് എസ് ആസ്ഥാനത്ത് ആർ എസ് എസ്, സുകുമാരൻ നായരുമായി കൂടിക്കാഴ്ച്ച

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ച് ചര്‍ച്ച തീരുമാനിക്കാമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ സഭയെ അറിയിച്ചു. ലോക്സഭയില്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രധാനമന്ത്രി സഭയില്‍ എത്തണമെന്ന് മുദ്രാവാക്യം വിളിച്ചു. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവന നടത്തണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സഭാസ്തംഭനം തുടരുന്നതില്‍ കടുത്ത അതൃപ്തിയിലുള്ള സ്പീക്കര്‍ ഓം ബിര്‍ള സഭ ബഹിഷ്‌കരണം അവസാനിപ്പിച്ചു.

Also Read: ആളുമാറി അറസ്റ്റ് : സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അതിനിടെ വ്യക്തി ഡാറ്റാ സംരക്ഷണ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ധനബില്ലായി കൊണ്ടുവരാനായിരുന്നു നീക്കമങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സാധാരണ ബില്‍ ആയാണ് അവതരിപ്പിച്ചത്. ബില്ലിനെ പ്രതിപക്ഷം എതിര്‍ത്തു. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് ബില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. കാസര്‍കോട് യൂത്ത് ലീഗ് റാലിയിലെ വിദ്വേഷ മുദ്രാവാക്യംവിളി രാജ്യസഭയില്‍ BJP നേതാവ് പ്രകാശ് ജാവദേക്കര്‍ ഉന്നയിച്ചു.കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സുപ്രീംകോടതി സ്വമേധയ ഇടപെടണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News