എട്ടുവയസുകാരിയുടെ ശരീരം നിറയെ ബുള്ളറ്റുകള്‍, പത്തുമാസം പ്രായമായ കുഞ്ഞിന്റെ കണ്ണുകളില്ല; മണിപ്പൂരില്‍ നദിയിലൊഴുകി നടന്ന മൃതദേഹങ്ങള്‍ കരള്‍പിളര്‍ക്കും!

മണിപ്പൂരില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആറു പേരില്‍ ബാക്കി മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. പത്തുമാസം പ്രായമായ കുഞ്ഞിന്റെയും ഒരു സ്ത്രീയുടെയും കണ്ണുകള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു. അതേസമയം എട്ടുവയസുകാരിയുടെ ശരീരം നിറയെ ബുള്ളറ്റുകളാണെന്ന് പോസ്റ്റ്‌മോര്‍്ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിരിബാം ജില്ലയിലെ കുക്കി സോ അക്രമകാരികളാണ് മെയ്‌തെയ് വിഭാഗത്തിലെ കുടുംബത്തിലെ ആറു പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

ALSO READ: http://കാട്ടുപന്നി വേട്ടയ്ക്കുള്ള വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് വടക്കാഞ്ചേരിയില്‍ യുവാവ് മരിച്ചു

സില്‍ച്ചാല്‍ മെഡിക്കല്‍ കോളേജ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്: പത്തുമാസം മാത്രം പ്രായമുള്ള ലെയ്ഷ്‌റാം ലാംന്യാന്‍ബായുടെ ഇരുകണ്ണുകളും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ആഴത്തില്‍ വരഞ്ഞ മുറിവും ശരീരത്തിലുണ്ട്. കഴുത്ത് ഒടിഞ്ഞ നിലയിലുമായിരുന്നു. നവംബര്‍ 17ന് പോസ്‌മോര്‍ട്ടത്തിന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ശരീരം അഴുകി തുടങ്ങിയിരുന്നു. ബുള്ളറ്റുകള്‍ തുളച്ചുകയറി മാരകമായ നിലയില്‍ വയറിലും ശരീരത്തിലും പരുക്കേറ്റ നിലയിലായിരുന്നു എട്ടുവയസുകാരിയായ തെലന്‍ തജന്‍ഗാംപിയുടെ ശരീരം. തെലം തൊയ്ബി എന്ന 31കാരി വെടിയേറ്റ് തല തകര്‍ന്ന നിലയിലായിരുന്നു. തലയോട്ടിയിലെ എല്ലുകളെല്ലാം തകര്‍ന്ന നിലയിലും ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു അവരുടെ മൃതദേഹം.

ALSO READ: എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത നിലയിൽ; ആൺസുഹൃത്ത് അറസ്റ്റിൽ

അക്രമകാരികള്‍ ക്രൂരമായി കൊലപ്പെടുത്തിയ മറ്റ് മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബാക്കിയുള്ളവരുടെ വിവരങ്ങളും ആശുപത്രി പുറത്തുവിട്ടത്.

മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട ആറംഗ കുടുംബത്തെ ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് കാണാതായത്. സുരക്ഷാ സേനയും അക്രമകാരികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അവരുടെ സംഘത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News