ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ കൊലപ്പെട്ട ആറ് പേരിൽ മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കൊല്ലപ്പെട്ട മൂന്നുപേരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒന്നിലധികം വെടിയുണ്ടകളും മുറിവുകളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. അസമിലെ കച്ചാർ ജില്ലയിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
കൊല്ലപ്പെട്ട മൂന്നുവയസ്സുകാരൻ ചിങ്കീംഗൻബ സിങ്ങിന്റെ വലതുകണ്ണ് നഷ്ടപ്പെട്ടതായും തലയോട്ടിയിൽ വെടിയുണ്ടയേറ്റതായും റിപ്പോർട്ടിൽ പറഞ്ഞു. മുറിവുകൾ, നെഞ്ചിലെ ഒടിവുകൾ, കൈത്തണ്ടയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകൾ എന്നിവയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 17 ന് ഒപ്പിട്ട റിപ്പോർട്ടിൽ കുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലാണെന്ന് സൂചിപ്പിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: മഹായുതിയെ ജയിപ്പിച്ചത് മതധ്രുവീകരണമാണ്; ശരദ് പവാർ
ഗുവാഹത്തിയിലെ ഡയറക്‌ടറേറ്റ് ഓഫ് ഫോറൻസിക് സയൻസസിൽ നിന്ന് ആന്തരാവയവങ്ങളുടെ കെമിക്കൽ അനാലിസിസ് റിപ്പോർട്ട് ലഭിക്കുന്നതുവരെ മരണകാരണം കൃത്യമായി പറയാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
കുട്ടിയുടെ അമ്മയുടെ ദേഹത്ത് നാല് വെടിയുണ്ടകളും മുത്തശ്ശിയുടെ ശരീരത്തിൽ അഞ്ച് വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്. – പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രണ്ട് സ്ത്രീകളുടെയും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.
Also Read: യുപി മെഡിക്കൽ കോളേജ് തീപിടിത്തം: രണ്ട് കുട്ടികൾ കൂടി മരിച്ചു
ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഇനിയും ലഭിക്കാനുണ്ടെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ സേനയും കുക്കി വിഭാഗത്തിലെ 11 പേരും- തമ്മിലുള്ള വെടിവയ്പ്പിന് ശേഷം മെയ്തി വിഭാഗത്തിലെ ആറ് പേരെ ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായിരുന്നു.
അടുത്ത ദിവസങ്ങളിൽ ജിരിബാം ജില്ലയിലെ ജിരി നദിയിലുംഅസമിലെ കച്ചാറിലെ ബരാക് നദിയിലുമായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here