മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; വീഡിയോ ചിത്രീകരിച്ചയാളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

മണിപ്പൂരിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കേസ് അന്വേഷണം കേന്ദ്രസർക്കാർ സിബിഐക്ക് വിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സർക്കാരിന്റെ ഭാഗത്ത് നിന്ന് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിലും പലയിടങ്ങളിലും സംഘർഷം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Also Read: രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസ് മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട് . സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യം എന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കേസ് സിബിഐയ്ക്ക് കൈമാറാൻ ശുപാർശ നൽകിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനുള്ളിലാണ് വിചാരണ പൂർത്തിയാക്കേണ്ടത്. ഇതിന് സുപ്രീം കോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തു സർക്കാരിനോട് റിപ്പോർട്ട് തേടിയത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സുപ്രീംകോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

തുടർച്ചയായ ഏഴാം ദിവസവും മണിപ്പൂർ കലാപം പാർലമെന്റിന്റെ ഇരു സംഭകളും ചർച്ചചെയ്യും. മണിപ്പൂർ വിഷയം ചർച്ച ചെയ്യണം, പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ എത്തി പ്രസ്താവന നടത്തണം എന്നീ ആവശ്യങ്ങളിൽ പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’ ഉറച്ചു നിൽക്കുകയാണ്. സഭയിൽ ചർച്ച നടക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷ മുന്നണിയുടെ എംപിമാർ മണിപൂരിലെ സാഹചര്യം വിലയിരുത്താൻ നാളെ മണിപ്പൂരിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദർശനമാണ് എംപിമാർ നടത്തുക. രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് ആം ആദ്മി അംഗം സഞ്ജയ് സിംഗിന്റെ രാപ്പകൽ സമരവും പാർലമെന്റ് വളപ്പിൽ തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുന്ന നയവും കേന്ദ്രം തുടരുന്നുണ്ട്.

Also Read: അനർഹരായ വിദ്യാർത്ഥികൾ പരീക്ഷ എഴുതി; മൗണ്ട് സിയോൺ ലോ കോളേജ് പ്രിൻസിപ്പലിനെ നീക്കി എം ജി സർവ്വകലാശല സിൻഡിക്കേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News