മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

MANIPUR

മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടി. എൻപിപി ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.
മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് നാഷണൽ പീപ്പിൾ പാർട്ടി പ്രസ്ഥാവനയിൽ പറഞ്ഞു.

ബിജെപി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്കയച്ച കത്തിലൂടെയാണ് എൻപിപി നിലപാട് വ്യക്തമാക്കിയത്.സംഘർഷം തടയുന്നതിലും കലാപാന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബീരേൻ സിംഗ് സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും ആയതിനാൽ സർക്കാരിന് ഇനി പിന്തുണ നൽകാൻ കഴിയില്ലെന്നുമാണ് എൻപിപി കത്തിൽ വ്യക്തമാക്കുന്നത്.60 അംഗ നിയമസഭയിൽ 7 എംഎൽഎമാരാണ് എൻപിപിക്കുള്ളത്.

ALSO READ; യുപിയിലെ മെഡിക്കൽ കോളേജ് തീപിടിത്തം: ഒരു കുട്ടി കൂടി മരിച്ചു

അതേസമയം മണിപ്പൂരിൽ തുടരുന്ന വംശീയ കലാപം ആളിക്കത്തുകയാണ്.ജിരിബാമിൽ മെയ്തിവിഭാഗക്കാരായ  ആറുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ മെയ്തി ഭൂരിപക്ഷ മേഖലയായ ഇൻഫാലിൽ സംഘർഷം രൂക്ഷമായി.
മുഖ്യമന്ത്രി ബിരേൻ സിം​ഗിന്റെ വീടിന് നേരേ ഉൾപ്പെടെ ആക്രമണമുണ്ടായി. മറ്റ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകളും ആരാധനാലയങ്ങളും വാഹനങ്ങളുമെല്ലാം അക്രമികൾ തകർക്കുകയാണ്. വീടുകൾ അഗ്നിക്കിരയാക്കിയതുൾപ്പെടെയുള കേസുകളിൽ നിരവധിപ്പേലെ പോലീസ് അറസ്റ്റ് ചെയ്തു.. അക്രമ സംഭവങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും  തുടരുന്നു.ഏഴ് ജില്ലകളിൽ ഇന്റർനെറ്റിനും നിരോധനം ഏർപ്പെടുത്തി.

സുരക്ഷാ സേനക്ക് പ്രത്യേക അധികാരം നൽകിയത് കുക്കികളെ ലക്ഷ്യം വെച്ചാണെന്ന ആരോപണമാണുയരുന്നത്.സംഘർഷം രൂക്ഷമായിട്ടും സമാധാനം പുനസ്ഥാപിക്കാൻ ബീരേൻ സിങ് സർക്കാരിന് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മണ്ണിപ്പൂരിൽ സ്ഥിതിഗതികൾ രൂക്ഷമായതിൽ  കേന്ദ്രസർക്കാരിനെതിരെ ദില്ലിയിലുൾപ്പെടെ പ്രതിഷേധം അരങ്ങേറി.കൂടുതൽ മേഖലകളിലേക്ക് സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂർ സന്ദർശിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News