മണിപ്പൂരിൽ സംഘർഷം നിയന്ത്രിക്കാൻ നിയോഗിച്ചവർ ഇറച്ചിക്കടക്ക് തീയിട്ടു

ഇംഫാലിൽ സംഘർഷം നിയന്ത്രിക്കാൻ വിന്യസിച്ച മൂന്ന് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ മണിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇറച്ചിക്കട കത്തിച്ചുവെന്നാരോപിച്ച് സോംദേവ് ആര്യ, കുൽദീപ് സിംഗ്, പ്രദീപ് കുമാർ എന്നിവരെയായാണ് സസ്പെൻഡ് ചെയ്തത്.

സംസ്ഥാനത്തെ രണ്ട് സമുദായങ്ങളായ മെയ്തീസ്, കുക്കി ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് സംഭവം നടന്നത്. പ്രദേശവാസിക്കൊപ്പം കാറിലെത്തിയ ഇവർ ഇംഫാലിലെ ഇറച്ചിക്കടക്ക് തീവെക്കുകയായിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരോട് മണിപ്പൂരിലെ ബറ്റാലിയൻ ആസ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ ഇവർ ബോധപൂർവ്വം കടക്ക് തീവെച്ചതാണ് എന്ന് ബോധ്യപ്പെട്ടതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ. മൂവരും കടക്ക് തീയിട്ട കാര്യം നിഷേധിച്ചു. ഇറച്ചി കടയിലേക്ക് തീ പടർന്നപ്പോൾ കൊതുകുനിവാരണ മരുന്നുകൾ കത്തിക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.

അതിനിടെ, കരസേനാ മേധാവി (സിഒഎഎസ്) ജനറൽ മനോജ് പാണ്ഡെ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഉച്ചയോടെ മണിപ്പൂരിലെത്തി. കഴിഞ്ഞ 25 ദിവസമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സേനയായ അസം റൈഫിൾസിന്റെ സൈനികരുമായും കരസേനാ മേധാവി ആശയവിനിമയം നടത്തും. ഈസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിതയ്‌ക്കൊപ്പം കരസേനാ മേധാവി മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌കെയെയും ശനിയാഴ്ച വൈകുന്നേരം രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News