മണിപ്പൂർ സംഘർഷം; വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന

മണിപ്പുരിൽ കലാപം ആളി കത്തുകയാണ്. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്ന ശേഷം ജീപ്പിന് തീയിട്ടു. വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. രണ്ട് ദിവസമായാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read:മയക്കുമരുന്ന് കേസ്; കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിങ് ഖൈറ അറസ്റ്റില്‍

അതേസമയം, ബിജെപിയോടും സര്‍ക്കാരുകളോടുമുള്ള പ്രതിഷേധം അണപൊട്ടിയതിന്‍റെ ഭാഗമായി ജനക്കൂട്ടം തൗബാല്‍ ജില്ലയിലെ ബിജെപി ഓഫീസ് കത്തിച്ചു. ബുധനാഴ്ചയാണ് സംഭവം. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കൂടി പുറത്തുവന്നതോടെയാണ് ജനങ്ങള്‍ ബിജെപിക്കെതിരെ പ്രത്യക്ഷമായി തിരിഞ്ഞത്. ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഓഫീസ് കത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News