മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ പ്രതിഷേധം, വസതിയിലേക്ക് ഇടിച്ച് കയറാന്‍ ശ്രമിച്ച് ജനക്കൂട്ടം

മണിപ്പൂരില്‍ കലാപം തുടരുന്നതിനിടെ കാണാതായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ വന്‍ പ്രതിഷേധം. തൗബാലിലെ ബിജെപി ഓഫീസ് തീയിട്ടതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്‍റെ സ്വകാര്യ വസതിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ച് ആള്‍ക്കൂട്ടം. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്ക് മാര്‍ച്ച് നടത്തിയ ആള്‍ക്കൂട്ടമാണ് വീടിനുള്ളിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചത്.

400ഓളം മെയ്‌തേയ് സംഘടനകളുടെ പ്രതിഷേധമാണ് നടന്നത്.  മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷം രൂപപ്പെട്ടു.  പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. സ്ഥലത്ത് വെടിവയ്പ്പ് ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ALSO READ: വാടകക്കാരായ അമ്മയെയും മകളെയും വീട്ടിൽ നിന്നിറക്കിവിട്ട ശേഷം വീട്ടിൽ താമസമാക്കി വീട്ടുടമ

നിലവില്‍ സംഘര്‍ഷം നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ്. കുട്ടികളുടെ മരണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്നും മെയ്‌തേയ് കുട്ടികള്‍ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കും. മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.

ALSO READ: ജൂലൈയില്‍ പ്രൊഫൈല്‍ ചിത്രമായി അഖില്‍ മാത്യു ചേര്‍ത്ത ഫോട്ടോ ഏപ്രിലിൽ ലഭിച്ചതെങ്ങനെ? പരാതിക്കാരന്‍ ചിത്രം കാണിച്ചതിലും പൊരുത്തക്കേട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News