മണിപ്പൂർ കലാപം; എഴുപതിനായിരത്തിലധികം ആളുകൾ അഭയാർത്ഥികൾ

മണിപ്പൂരിൽ കലാപം തുടങ്ങി നാല് മാസം ആകുമ്പോഴും സംഘർഷങ്ങൾക്ക് ശമനമില്ല. ബിഷ്ണു പൂർ ചുരാ ചന്ദ് പൂർ അതിർത്തി മേഖലകളിൽ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്. ഇപ്പോഴും എഴുപതിനായിരത്തിലധികമാളുകൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അഭയാർത്ഥികളായി തുടരുന്നു.

Also Read: ദില്ലി ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ്

മെയ്ത്തീകൾ ഇംഫാൽ താഴ്വരയിലും കുക്കികൾ പർവ്വതമേഖലകളിലെയും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. നൂറുകണക്കിന് കുക്കികൾ അയൽസംസ്ഥാനമായ മിസോറാമിലും അഭയം തേടി. മിസോറാമിലെ ന്യൂനപക്ഷക്കാരായ മെയ്ത്തീകൾ അസമിലേക്ക് പ്രവഹിച്ചു. കുക്കി വിഭാഗക്കാരിൽ ഗുരുതര രോഗം ബാധിച്ചവർ അടക്കം ചികിത്സയ്ക്കായി പോലും ഇംഫാലിൽ എത്താനാകുന്നില്ല. പതിനായിരകണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ദീർഘകാലം അടച്ചിട്ട സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇംഫാലിൽ മാത്രമാണ് സ്കൂളുകൾ തുറന്നത്. ഇവിടെയും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനം തുടരാനാകുന്നില്ല. അവശ്യസാധനങ്ങൾ പോലും ക്യാമ്പുകളിലുള്ളവർക്ക് ലഭിക്കുന്നില്ല. ശുചിത്വമില്ലാത്തതിനാൽ ക്യാമ്പുകളിൽ രോഗികളായ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ കഴിയുന്നത്. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന് കലാപം തടയുന്നതിൽ മാത്രമല്ല അഭയാർത്ഥികൾക്ക് സഹായം ലഭ്യഭ്യമാക്കുന്നതിലും പൂർണമായും പരാജയപ്പെട്ടു.

Also Read: ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ ലക്ഷ്യം; ഐഎസ്ആര്‍ഒ നടത്തിയ ഹോപ്പ് പരീക്ഷണം വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News