മണിപ്പൂരിൽ സമാധാനം അകലെ: കോളേജുകള്‍ അടച്ചിടാന്‍ തീരുമാനം

manipur

മണിപ്പൂരില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. സംസ്ഥാനത്തെ കോളേജുകള്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശം നൽകി.സെപ്റ്റംബര്‍ 12 വരെ കോളേജുകൾ തുറക്കേണ്ടെന്ന നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. .സര്‍ക്കാര്‍ എയ്ഡഡ്, സ്വകാര്യ കോളജുകള്‍ക്ക് ബാധകമായിരിക്കും.

ALSO READ: തിരുവനനതപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

ഇതോടൊപ്പം 2000 സി.ആര്‍.പി.എഫ് ജവാന്മാരെ കൂടി മണിപ്പൂരിലേക്കയക്കാന്‍ തീരുമാനം ആയിട്ടുണ്ട്.അതേ സമയം കുക്കി ഭൂരിപക്ഷ മേഖലകളില്‍നിന്ന് അസംറൈഫിള്‍സിനെ പിന്‍വലിച്ച് സിആര്‍പിഎഫിനെ വിന്യസിക്കണമെന്ന ശുപാര്‍ശയില്‍ പ്രതിഷേധവുമായി കുക്കി വിഭാഗങ്ങള്‍ രംഗത്ത് വന്നു.ക്രമസമാധാനം പുനസ്ഥാപിക്കാത്തിനെതിരെ മുഖ്യമന്ത്രി ബീരേന്‍ സിങിനെതിരെയും ജനരോഷം ശക്തമാകുന്നുണ്ട്.

ALSO READ: നടി മലൈക അറോറയുടെ അച്ഛൻ അനിൽ അറോറ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

2000 സി.ആര്‍.പി.എഫ് ജവാന്മാരെ കൂടി മണിപ്പൂരിലേക്കയക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.  കുക്കി ഭൂരിപക്ഷ മേഖലകളില്‍നിന്ന് അസംറൈഫിള്‍സിനെ പിന്‍വലിച്ച് സിആര്‍പിഎഫിനെ വിന്യസിക്കണമെന്ന ശുപാര്‍ശയില്‍ കുക്കി വിഭാഗം ആശങ്കയിലാണ്. കുക്കി മേഖലകളിലേക്ക് തീവ്ര മെയ്ത്തി സംഘാംഗങ്ങള്‍ ഇരച്ചു കയറുന്നത് ചെറുക്കുന്ന അസം റൈഫിള്‍സിനെ പിന്‍വലിക്കുന്നത് കുക്കികളുടെ വംശീയ ഉന്മൂലനത്തിനാണെന്ന് ചൂണ്ടിക്കാട്ടി  കുക്കി വനിതകള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ 3 ജില്ലകളില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല നിരോധനാജ്ഞ തുടരുന്നുണ്ട്. അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പെടുത്തിയിട്ടുണ്ട്.ഡ്രോണ്‍ ആക്രമണങ്ങള്‍ സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക്  കൈമാറിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration