മണിപ്പൂര്‍ കലാപം ആര്‍ എസ് എസ് ആസൂത്രണം ചെയ്തത്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മണിപ്പൂര്‍ കലാപം ആര്‍ എസ് എസ് ആസൂത്രണം ചെയ്തതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലും കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കല്ല്യാശ്ശേരി മണ്ഡലത്തില്‍ എല്‍ഡി എഫ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

മണിപ്പൂരിലെ കലാപത്തിന് പിന്നില്‍ കൃത്യമായ സംഘപരിവാര്‍ ആസൂത്രണമുണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംഘര്‍ഷങ്ങളും കലാപമങ്ങളുമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതാണ് ആര്‍ എസ് എസ് രീതി. സമാധാനം നിലനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമം. കേരളത്തിലും ഒരു കലാപം ആര്‍ എസ് എസ് ലക്ഷ്യമിടുന്നുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടികാട്ടി.

കൂടുതല്‍ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിലേക്ക് കേരളത്തെ നയിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്നും എം വി ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുന്നത് സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് തടയിടാനാണ് എന്നാല്‍ ചിലവ് ചുരുക്കി കേരളം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എല്‍ ഡി എഫ് കല്യാശ്ശേരി മണ്ഡലം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എം വിജിന്‍ എം എല്‍ എ, സി പി ഐ നേതാവ് സി എന്‍ ചന്ദ്രന്‍ ഉള്‍പ്പെടെ എല്‍ ഡി എഫ് ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News