ഒരാഴ്ചയ്ക്കിടെ മണിപ്പൂരില്‍ കൊല്ലപ്പെട്ടത് 13 പേര്‍; സംഘര്‍ഷം രൂക്ഷം

മണിപ്പൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയാതെ കേന്ദ്രസര്‍ക്കാര്‍. ഒരാഴ്ചക്കിടെ മാത്രം മണിപ്പുരില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 2500 അര്‍ദ്ധ സൈനികരെ കൂടി മണിപ്പൂരിലേക്ക് അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേന്ദ്രസേന കുക്കി വിഭാഗക്കാരെ ഭീകരരായി മുദ്രകുത്തി കൊലപ്പെടുത്തുകയാണെന്നും ഇതംഗീകരിക്കില്ലെന്നും കുക്കി വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.

ALSO READ:  ഇപ്പോഴത്തെ ശക്തിമാന്‍ ഞാനാണ്, ആ കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഞാന്‍ ആളല്ല: മുകേഷ് ഖന്ന

കഴിഞ്ഞ വര്‍ഷം മെയില്‍ പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപത്തിന് പിന്നാലെ വിവിധ കേന്ദ്ര സേനയെ നിയമിച്ചിട്ടും സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല. ഇതിനിടയാണ് 2500 പുതിയ അര്‍ദ്ധസൈനിക അംഗങ്ങളെ മണിപ്പൂരിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംഘര്‍ഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം മെയ്തെയ് കുക്കി വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നിപ്പ് അവസാനിപ്പിക്കാനും ബിജെപി സര്‍ക്കാരിന് ആയിട്ടില്ല.

അസമില്‍ നിന്ന് സിആര്‍പിഎഫിന്റെ 15 കമ്പനികളും ത്രിപുരയില്‍ നിന്ന് ബി എസ് എഫിന്റെ 5 കമ്പനിയുമാണ് മണിപ്പൂരിലേക്ക് പുതുതായി അയക്കുന്നത്. ബുധനാഴ്ച രാത്രിയോടെ 1200 ഓളം അംഗങ്ങള്‍ മണിപ്പൂരിലെത്തി. ഇതോടെ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേന അംഗങ്ങളുടെ എണ്ണം 29,000 ത്തിലധികമായി ഉയര്‍ന്നു . നിലവില്‍ വിവിധ സേന വിഭാഗങ്ങളിലായി 218 കമ്പനികള്‍ മണിപ്പൂരിലുണ്ട്. ഒരാഴ്ചയ്ക്കിടെ 13 പേരാണ് സംഘര്‍ഷം രൂക്ഷമായ ജിരിബാം ജിലയില്‍ ഏറ്റുമുട്ടലിയുടെ കൊല്ലപ്പെട്ടത്.

ALSO READ: അരിയും ചോറുമൊന്നും വേണ്ട ! 5 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ അപ്പം

അതേസമയം കേന്ദ്രസേന അംഗങ്ങള്‍ കുക്കി വളണ്ടിയര്‍മാരെ ഭീകരരായി മുദ്രകുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് കുക്കി വിദ്യാര്‍ഥി സംഘടന ആരോപിച്ചു. തിങ്കളാഴ്ച സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലില്‍ 10 സായുധ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.ബിജെപി സര്‍ക്കാരിന്റെ മൂക്കിന് കീഴില്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമമാക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സേനാ വിഭാഗങ്ങളെ വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍ പരീക്ഷണം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News