കലാപം കത്തുന്ന മണിപ്പൂരില്‍ കേന്ദ്ര- സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളെ പീഡിപ്പിക്കുന്നു, കൊലപ്പെടുത്തുന്നു, യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നു, വീടകള്‍ തീയിടുന്നു, ആക്രമിക്കുന്നു. നാലര മാസമായി സംസ്ഥാനത്ത് ആളുന്ന കലാപ തീ അണയ്ക്കാന്‍ നടപടികള്‍ എടുക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനം തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.
ബിജെപിയോടും സര്‍ക്കാരുകളോടുമുള്ള പ്രതിഷേധം അണപൊട്ടിയതിന്‍റെ ഭാഗമായി ജനക്കൂട്ടം തൗബാല്‍ ജില്ലയിലെ ബിജെപി ഓഫീസ് കത്തിച്ചു. ബുധനാഴ്ചയാണ് സംഭവം. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കൂടി പുറത്തുവന്നതോടെയാണ് ജനങ്ങള്‍ ബിജെപിക്കെതിരെ പ്രത്യക്ഷമായി തിരിഞ്ഞത്. ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നാശനഷ്ടം വരുത്തുകയും ചെയ്തു. തുടര്‍ന്ന് ഓഫീസ് കത്തിക്കുകയായിരുന്നു.
ALSO READ:കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ വടകര ജെഎസ്കെ അഗ്രി നിധി ലിമിറ്റഡിൽ വൻ തട്ടിപ്പ്
ഇതിനു പുറമെ ഇന്‍ഡോ- മ്യാന്‍മര്‍ റോഡില്‍ എത്തിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ടയറുകളും ടയറുകളും കൊണ്ട് ഗതാഗതം തടയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന ടിയര്‍ ഗ്യാസും മോക്ക് ബോംബുകളും ഉപയോഗിച്ചു. വിദ്യാര്‍ത്ഥികളും ബുധനാഴ്ച വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചിരുന്നു.
ജൂലൈ 6 മുതല്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതശരീരങ്ങളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ കടുത്തത്. ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ ജനങ്ങള്‍ മാസങ്ങളായി പ്രതിഷേധിക്കുന്നുണ്ട്. ജൂണില്‍ ബിജെപിയുടെ മൂന്ന് ഓഫീസുകള്‍ നശിപ്പിച്ചിരുന്നു.
ALSO READ: കലാപം കെട്ടടങ്ങാതെ മണിപ്പൂർ; വിദ്യാർഥികൾ കൊല്ലപ്പെട്ടതിന് പിന്നാലെ ഇംഫാലിൽ വീണ്ടും സംഘർഷം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here