മണിപ്പൂര്‍ കലാപം: വെടിവെയ്പ്പിൽ മരണം ആറായി

മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവില്ല. ബിഷ്ണുപുർ ചുരാചന്ദ്പൂർ മേഖലകളിലുണ്ടായ വെടിവെയ്പ്പിൽ മരണം ആറായി. അതേ സമയം അക്രമികൾ കവർന്ന ആയുധങ്ങൾ തിരിച്ച് പിടിക്കാനുള്ള നടപടികൾ മണിപ്പൂർ പൊലീസ് ആരംഭിച്ചു.

സംഘർഷം രൂക്ഷമായ മണിപ്പൂരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അച്ഛനും മകനും ഉൾപ്പെടെ ആറ് പേർ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ ചുരാചന്ദ് പൂർ അതിർത്തി മേഖലയിലുണ്ടായ ആക്രമണങ്ങളിൽ പതിനാറോളം പേർക്ക് പരുക്കേറ്റു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും വെടിവെപ്പുണ്ടായി. സംഭവത്തിൽ പരുക്കുകളോടെ ഒരാളെ അറസ്റ്റ് ചെയ്തു. സൈന്യം നിശ്ചയിച്ചിരുന്ന ബഫർ സോൺ കടന്നായിരുന്നു ആക്രമണം.

ALSO READ: മൂവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മരിച്ചു

ഇംഫാലിൽ നിരവധി വീടുകൾ അഗ്നിക്കിരയാക്കി. കവർച്ച ചെയ്യപ്പെട്ട ആയുധങ്ങൾ തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങൾ മണിപ്പൂർ പോലീസ് തുടങ്ങി. മെയ്തെയ് മേഖലയിൽ നിന്ന് 1057 ആയുധങ്ങളും 14201 വെടിയുണ്ടകളും കണ്ടെടുത്തു. കുക്കി മേഖലകളിൽ നിന്ന് 138 ആയുധങ്ങളും 121 വെടിയുണ്ടകളും കണ്ടെടുത്തതായാണ് പൊലീസിന്റെ കണക്കുകൾ വ്യക്തമാാക്കുന്നത്. കുക്കി – മെയ്തെയ് മേഖലകളിൽ പരിശോധന ശക്തമാക്കി.

അതേസമയം, ഇംഫാൽ-വെസ്റ്റ് ജില്ലയിലെ ടൂപോക്പി പോലീസ് ഔട്ട്‌പോസ്റ്റിൽ ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. അക്രമികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായ സാഹചര്യത്തിൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ കർഫ്യൂ ഇളവുകളുണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ALSO READ:  ലീഗ് പ്രവർത്തകന്റെ സെക്സ് റാക്കറ്റ്; മുഖ്യമന്ത്രിക്ക് പരാതി നൽകി ജലീൽ പുനലൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News