മണിപ്പൂര്‍ കലാപം: യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ കൊലപാതക ശ്രമത്തിന് റിമാന്‍ഡില്‍

മണിപ്പുർ കലാപത്തിനിടെ ഉണ്ടായ വെടിവെയ്പ്പ് കേസില്‍ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അറസ്റ്റിൽ. മനോഹർമ ബാരിഷ് ശർമ എന്ന പാര്‍ട്ടി നേതാവാണ് അറസ്റ്റിലായത്. ക‍ഴിഞ്ഞ 14ന് ഇംഫാലിൽ നടന്ന വെടിവെയ്പില്‍ 5 പേര്‍ക്ക് പരുക്കേറ്റിരുന്നു.

ALSO READ: സിഎംആര്‍എല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്തു: മാത്യു കു‍ഴല്‍നാടന്‍

കേസിലെ മുഖ്യപ്രതിയാണ് മനോഹർമ ബാരിഷ് ശർമ. ഇയാളെ ഈ മാസം 25 വരെ കോടതി റിമാൻഡ് ചെയ്തു. ഇംഫാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. ഇരുപത് പേര്‍ അടങ്ങിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഒരാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശർമയ്‌ക്കെതിരെ കൊലപാതകശ്രമം, നിരോധനാജ്ഞ ലംഘിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

ALSO READ: കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവ്; റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News