മണിപ്പൂർ യുദ്ധമുഖം പോലെ; ശാന്തമായെന്ന് പ്രധാനമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തില്‍?: രൂക്ഷ വിമര്‍ശനമുയര്‍ത്തി ബൃന്ദാ കാരാട്ട്

മണിപ്പൂരില്‍ കലാപം അണയാതെ തുടരുമ്പോ‍ഴും സംസ്ഥാനം ശാന്തമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്. മൂന്ന് മാസമായി മണിപ്പൂർ വിഭജിക്കപ്പെട്ടിട്ട്. സംസ്ഥാനം യുദ്ധമുഖം പോലെയാണിപ്പോള്‍. സംസ്ഥാനം ശാന്തമായെന്ന് പ്രധാനമന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ബൃന്ദാ കാരാട്ട് ചോദിച്ചു.

രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി  പറഞ്ഞത് സത്യമാണ്. എന്നാൽ ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മണിപ്പൂരിനൊപ്പമില്ല.പ്രധാനമന്ത്രി എന്തിന് യാഥാർത്ഥ്യം മറച്ച് വെച്ച് തെറ്റിദ്ധരിപ്പിക്കുന്നു. വാഗാ അതിർത്തിയിലെ ‘നോ മാന്‍സ് ലാന്‍ഡ്’ പോലെയാണ് മണിപ്പൂർ. സംസ്ഥാനത്തിന് അടിയന്തര ധന സഹായം നൽകണമെന്നും വിലക്കയറ്റം രൂക്ഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വംശത്തിന്‍റെയും മതത്തിന്‍റെ പേരിലും സ്ത്രീകൾ അക്രമത്തിന് ഇരയാകുന്നു. നൂറ് കണക്കിന് കുട്ടിക്കൾ നാട് വിട്ട് പോകേണ്ടിവന്നു.  നീതി ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബീരേൻ സിങ് സർക്കാർ ഏത് ലോകത്താണ്  ജീവിക്കുന്നത്. ഇരകൾക്ക് നീതി ലഭിച്ചാൽ മാത്രമേ സമാധാനം കൈവരൂ.  മറക്കാനും പൊറുക്കാനുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന മുറുവിൽ ഉപ്പ് തേയ്ക്കുന്നത് പോലെയാണെന്നും ബൃന്ദ പറഞ്ഞു.

ALSO READ: മഞ്ഞ കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റ്, 32 കോടി മുന്‍കൂറായി അനുവദിക്കും: ഓണക്കിറ്റിലെ ഇനങ്ങള്‍ നോക്കാം

ഡബിൾ എഞ്ചിൻ സർക്കാർ പരാജയമാണ്. നീതി ലഭിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത് ? മണിപ്പൂരിലെ എല്ലാ പ്രശ്നങ്ങൾക്കും സർക്കാരാണ് ഉത്തരവാദി. സംസ്ഥാനത്തെ വിഭജിച്ച മുഖ്യമന്ത്രിയാണ് ബീരേൻ സിങ്. അദ്ദേഹത്തിന് ജനങ്ങളുടെ വിശ്വാസം നഷ്ടമായി.  മുഖ്യമന്ത്രിയെ നീക്കണമെന്നും രാഷ്ട്രപതിയെ കാണാന്‍ സമയം തേടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ആളുകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു,  ആരോടാണ് സഹകരിക്കേണ്ടത് ? ഭരണഘടനയോടല്ലേ സഹകരിക്കേണ്ടത് ? സർക്കാരിനെ ഗവർണ്ണർ എല്ലാ വിവരങ്ങളും അറിയിക്കുന്നുണ്ട്. ദേശീയ വനിതാ കമ്മിഷന്‍റെ സന്ദർശനം ഏറെ വൈകിയെന്നും ഉത്തരവാദിത്തം കാട്ടുന്നതിൽ വീഴ്ച്ച പറ്റി ബൃന്ദ ആരോപിച്ചു.

ALSO READ: ബജ്രംഗദളില്‍ നല്ലവരായ ആളുകളുണ്ട്, നിരോധിക്കില്ല: കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News