മണിപ്പൂരിലെ കലാപ ബാധിതർക്ക് കേരളത്തിൽ നിന്ന് കൈത്താങ്ങുമായി റൈസ് അപ്പ്‌ ഫോറം

നാലര മാസത്തോളമായി കലാപം കത്തുന്ന മണിപ്പൂരിൽ ദുരിതമനുഭവിക്കുന്നർക്ക് സഹായം എത്തിച്ച് യുവജന കൂട്ടായ്മയായ റൈസ് അപ്പ്‌ ഫോറം. എബനേസര്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് മിഷനുമായി സഹകരിച്ചാണ് റൈസ് അപ്പ് ഫോറം  ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സിംങ്ക്യു, സലെങ്കോട്, ഫയിമ്യുയോള്‍, ലൈലോയ്ഫയി, പാട്ജംഗ്, ലംക വെസ്റ്റ്, ലംക ഓൾഡ് ടൌൺ എന്നിവിടങ്ങളിലും റാങ്കായ്, ന്യൂ ബോൽജാങ്, ട്യൂയിബുങ്, ബോൾജോൽ എന്നീ റിലീഫ് ക്യാമ്പുകളിലേക്ക് സഹായങ്ങൾ എത്തിച്ചത്.

ഭക്ഷണം, മെഡിക്കൽ ക്യാമ്പുകൾ, അവശ്യ മരുന്നുകൾ, ഡെങ്കിപ്പനി, ചിക്കൻ പോക്സ് എന്നിവ തടയാനുള്ള അണുനാശിനികൾ, കിടക്കകൾ, ബ്ലാങ്കെട്സ്, കുട്ടികൾക്കുള്ള സ്കൂൾ കിറ്റുകൾ എന്നിവയാണ് സംസ്ഥാനത്ത് എത്തിച്ചത്. 600 ൽ അധികം കുടുംബങ്ങൾ, 2500ൽ അധികം കുട്ടികൾ എന്നിങ്ങനെ 5000 ൽ ആളുകൾക്ക് സഹായം നൽകാൻ കഴിഞ്ഞതായി റൈസ് അപ്പ്‌ ഫോറം കോ ഫൗണ്ടര്‍ മേഘ പവിത്രന്‍ പറഞ്ഞു.

ALSO READ: ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാര തിളക്കം, കാന്തല്ലൂര്‍ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്

കലാപത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ദുരിതശ്വാസ ക്യാമ്പുകളിൽ ആരോഗ്യ വിദഗ്ധരുടെ സഹായം പോലും ഇല്ലാതെ സ്ത്രീകൾ പ്രസവിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നിലവിലെ സാഹചര്യത്തിൽ നിരന്തരമായി സഹായങ്ങൾ ദുരിത ബാധിതർക്ക് എത്തിക്കേണ്ടതുണ്ടെന്നും റൈസ് അപ്പ്‌ അതിനായി പ്രവർത്തിക്കുകയാണെന്നും മേഘ പറഞ്ഞു. ദുരിതത്തിലായവർക്ക് ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ല, അവരെല്ലാം മനുഷ്യരാണ്. ആക്കൂട്ടരെ സഹായിക്കാൻ കഴിയുന്നവർ മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2018 മുതൽ രാജ്യത്ത് പ്രവർത്തിക്കുന്ന യുവജനങ്ങൾ നയിക്കുന്ന ചാരിറ്റബൾ ഓർഗനൈസേഷൻ ആണ് റൈസ് അപ്പ്‌ ഫോറം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന സന്നദ്ധ സഹായങ്ങ‍ള്‍ ആവശ്യമായ സമൂഹത്തിന്‍റെ എല്ലാ മേഖലയിലും ശക്തമായ ഇടപെടലുകൾ നടത്താറുണ്ട്.

ALSO READ: പാതിനഗ്നയായി ചോരയൊലിപ്പിച്ച് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി വാതിലില്‍ മുട്ടുമ്പോൾ ആട്ടിപ്പായിച്ച് വീട്ടുകാർ: സംഭവം മധ്യപ്രദേശിൽ

x

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News