കലാപകലുഷിതം: മണിപ്പൂരിൽ ജാഗ്രതാ നിർദ്ദശം

സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ ജാഗ്രതാ നിർദ്ദേശം. ഇന്നലെ ജിരിബാം ജില്ലയിൽ നടന്ന സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് അക്രമണങ്ങൾ രൂക്ഷമാണിപ്പോൾ മണിപ്പൂരിൽ. ഇന്നലെ അക്രമണം നടന്ന ജിരിബാം ജില്ലയിൽ ആൾക്കൂട്ടത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടരുത്. ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: ഭാവിയെന്താകുമെന്ന് ഭയം; തസ്ലിമ നസ്‌റിന്റെ ഇന്ത്യയിലെ താമസം ആശങ്കയില്‍?

സംസ്ഥാനത്തിന്റെ ക്രമസമാധാന നില ചർച്ച ചെയ്യാൻ വേണ്ടി ബിരേൻ സിങും എംഎൽഎമാരും ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ബിരേൻ സിങ് ഒറ്റയ്ക്ക് ഗവർണർ ലക്ഷ്മൺ ആചാര്യയെ സന്ദർശിച്ചിരുന്നു. സുരക്ഷയ്ക്ക് കൂടുതൽ കേന്ദ്ര ഇടപെടൽ തേടിയേക്കും സംഘര്‍ഷ മേഖലയില്‍ വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ആക്രമണങ്ങൾ തുടരുകയാണ്.

Also Readമെഡിക്കൽ ക്യാമ്പിനിടെ ഡോക്ടറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയുമായി 12 പെൺകുട്ടികൾ, ഡോക്ടര്‍ പിടിയില്‍; സംഭവം കോയമ്പത്തൂരിൽ

കഴിഞ്ഞ ദിവസം സൈന്യം നടത്തിയ തിരച്ചിലില്‍ സ്‌നൈപ്പര്‍ റൈഫിളുകള്‍, ഗ്രനേഡുകള്‍, ലോംഗ് റേഞ്ച് റോക്കറ്റ് ബോംബുകള്‍ തുടങ്ങിയ ആയുധ ശേഖരം കണ്ടെടുത്തിരുന്നു. ആന്റി ഡ്രോണ്‍ സംവിധാനങ്ങളടക്കം വിന്യാസിച്ചാണ് സുരക്ഷഏര്‍പ്പെടുത്തിയിട്ടുള്ളത്. പട്രോളിംഗിനും ഏരിയല്‍ സര്‍വേ നടത്തുന്നതിനുമായി സൈനിക ഹെലികോപ്റ്റര്‍ വിന്യസിച്ചു. അതേ സമയം സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിനെതിരെ ജനരോഷം ശക്തമാണ്. ബീരേന്‍ സിങ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുക്കി-സോ വിഭാഗങ്ങള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. സംസ്ഥാനത്ത് അക്രമം തുടര്‍ന്നിട്ടും കേന്ദ്രസര്‍ക്കാരും മൗനം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News