മണിപ്പുരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മണിപ്പുരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഐജി റാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മിഷനെയാണ് നിയോഗിച്ചത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മണിപ്പൂരില്‍ കൊല്ലപ്പെട്ട കുക്കി വംശജനായ സൈനികന്‍ സെര്‍റ്റോ താങ് താങ് കോമിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. ഭര്‍ത്താവ് എങ്ങനെ കൊല്ലപ്പെട്ടുവെന്നും കൊലയാളികളെ പറ്റിയുള്ള വിവരങ്ങള്‍ അറിയാതെയും മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് സൈനികന്റെ ഭാര്യ ലെയ്വന്‍ കോം കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Also Read : മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍

ഐജി റാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഏകാംഗ അന്വേഷണ കമ്മിഷനെയാണ് നിയോഗിച്ചത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ശനിയാഴ്ചയാണ് ഇംഫാലില്‍ 15 ദിവസത്തെ അവധിക്കെത്തിയ സൈനികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തേക് ഗ്രാമത്തിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തി.

കാങ്‌പോക്പി ജില്ലയിലെ ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ പ്ലറ്റൂണിലെ അംഗമായിരുന്നു സൈനികന്‍. അതേ സമയം കലാപ ബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുള 10 കമ്പനി ദ്രുത കര്‍മ സേനയെ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നു.

Also Read : ലോണിന്റെ വായ്പ തിരിച്ചടയ്ക്കാന്‍ കാമുകന്‍ പണം നല്‍കിയില്ല, കാമുകി ആത്മഹത്യ ചെയ്തു

ജനകൂട്ടത്തെ നിയന്ത്രിക്കാനും ക്രമസമാധാന ചുമതലകള്‍ക്കും പരിശീലനം ലഭിച്ച സേനയേ കലാപ ബാധിത മേഖലയില്‍ വിത്യസിക്കുന്നത് പ്രയോജനം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. അതിനിടെ കഴിഞ്ഞ ദിവസം ആയുധങ്ങളുമായി പിടിയിലായ 5 പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മെയ്‌തേയ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News