മണിപ്പൂർ ഐക്യദാർഢ്യ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളി; പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്

കാസർഗോഡ് കാഞ്ഞങ്ങാട് നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ചയാളെ യൂത്ത് ലീഗിൽ നിന്ന് പുറത്താക്കി.കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്‍ സലാമിനെയാണ് പുറത്താക്കിയത്.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലീഗിന്റെ ആശയങ്ങള്‍ അച്ചടിച്ച് നല്‍കിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചതും മാപ്പര്‍ഹിക്കാത്ത തെറ്റായി കണക്കാക്കുന്നുവെന്ന് യൂത്ത് ലീഗ് വാർത്താകുറിപ്പിൽ വിശദമാക്കി.

Also Read:ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

അതേസമയം, കാഞ്ഞങ്ങാട്ടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയിൽ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തൽ (153 A ), അന്യായമായ സംഘംചേരൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്തിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസ്.

Also Read: പ്ലസ് വണ്‍ അധിക ബാച്ച്, മദ്യനയം, ശമ്പള പരിഷ്‌ക്കരണം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News