മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ വെടിയേറ്റ് മരിച്ച നിലയില്‍

മണിപ്പൂരില്‍ തട്ടിക്കൊണ്ടുപോയ നാല് കുക്കി വിഭാഗക്കാരില്‍ രണ്ട് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.  ഒരു പുരുഷന്‍റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് മെയ്‌തെയ് വിഭാഗം സായുധസംഘം വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ച് ബന്ദികളാക്കിയത്.

ചുരാചന്ദ്പൂരില്‍ നിന്ന് ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലെയ്മഖോങ്ങിലേക്ക് എസ്യുവി വാഹനത്തില്‍  സഞ്ചരിക്കുമ്പോഴായിരുന്നു അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് നേരെ മെയ്‌തെയ് സായുധ സംഘത്തിന്റെ ആക്രമണമുണ്ടായത്. ഇവരില്‍ ഒരാള്‍ ഓടി രക്ഷപ്പെടുകയും നാല് പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയവരില്‍ ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് ഇന്നലെ രാത്രിയോടെ കണ്ടെത്തിയത്.

ALSO READ: ജെഎൻയുവിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ

സ്ത്രീയുടെ മൃതദേഹം തലയ്ക്ക് വേടിയേറ്റ നിലയിലാണ്. ഇംഫാല്‍ വെസ്റ്റിലെ ലംസാംഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരില്‍ സൈനികന്റെ പിതാവായ 65കാരനെ ഗുരുതര പരിക്കുകളോടെ സിആര്‍പിഎഫ് കണ്ടെത്തിയിരുന്നു. ഇയാള്‍ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചതാണെന്നാണ് വിവരം. ഇനി ഒരു സ്ത്രീയെ കൂടി കണ്ടെത്താനുണ്ട്. ആക്രമണം ഉണ്ടായതിന് പിന്നാലെ കുക്കിഗ്രാമസംരക്ഷണ സേനയും സായുധ സംഘവും തമ്മില്‍ ഗ്രാമത്തില്‍ വെടിവെപ്പും നടന്നു. സുപ്രീംകോടതി ഇടപെടല്‍ ഉണ്ടായിട്ടും സിബിഐ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുത്തിട്ടും ബിജെപി ഭരിക്കുന്ന മണിപ്പുരില്‍ മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം ഇപ്പോഴും അവസാനിച്ചിട്ടില്ല എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ALSO READ: വിഴിഞ്ഞത്ത് രണ്ടാമത്തെ കപ്പൽ എത്തുന്നത് വൈകും; കാരണം പ്രതികൂല കാലാവസ്ഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here