മണിപ്പൂര്‍ സംഘര്‍ഷം; മരണം 60 ആയി; ജാഗ്രത തുടരുന്നു

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരണം അറുപതായി. ഇതുവരെ 231 പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. മണിപ്പൂരില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അക്രമം തടയുന്നതിന് വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബിരേന്‍ സിംഗ് അറിയിച്ചു.

മണിപ്പൂരിലെ മെയ്തേയി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെ ചൊല്ലിയാണ് മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. വിവിധയിടങ്ങളില്‍ വീടുകളും ആരാധനാലയങ്ങളും അക്രമകാരികള്‍ കത്തിച്ചു. ഏകദേശം 1700 വീടുകള്‍ തീയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പല സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 20000 പേരെ ഇതിനകം മാറ്റി. പതിനായിരം പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News