മണിപ്പൂരിലെ സംഘർഷം; നിയന്ത്രിക്കാൻ സൈന്യം

മെതായി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപെടുത്തുന്നതിനെതിരെ മണിപ്പുരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സംഘർഷമേഖലയിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു.

ഇംഫാൽ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ എട്ട് ജില്ലകളിൽ ഇന്നലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

അക്രമം നിയന്ത്രിക്കാൻ സൈന്യത്തെയും അസം റൈഫിൾസിന്റെ സഹായവും തേടിയിട്ടുണ്ട്. അക്രമത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും 4000ത്തോളം ആളുകളാണ് അഭയം തേടിയിരിക്കുന്നത്. ആളുകളെ സുരക്ഷിത പ്രദേശത്തേയ്ക്ക് സൈന്യം മാറ്റുന്നുണ്ട്.

അതേസമയം, സംഘർഷത്തിൽ ബോക്സിങ് താരം മേരികോം “എന്റെ സംസ്ഥാനമായ മണിപ്പൂർ കത്തുകയാണ്, ദയവായി സഹായിക്കൂ”, എന്ന് നിരാശാജനകമായ പോസ്റ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും അടിയന്തര നടപടി മേരികോം അഭ്യർത്ഥിച്ചു.

പട്ടികവർഗ പദവിക്ക് വേണ്ടിയുള്ള ഗോത്രവർഗക്കാരല്ലാത്ത മെയ്തീസ് സമുദായത്തിന്റെ ആവശ്യത്തിനെതിരെ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തേയ് സമുദായം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം തങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മെയ്തേയുടെ അവകാശവാദം.നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല.

നേരത്തെ, മണിപ്പൂരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പങ്കെടുക്കേണ്ട പരിപാടിയുടെ വേദിക്ക് ആളുകൾ തീയിട്ടിരുന്നു. ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. സംഘർഷം രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ആൾക്കൂട്ടം ന്യൂ ലാംകയിൽ നടക്കേണ്ട പരിപാടിയുടെ വേദിയിലെ കസേരകൾ തല്ലിപ്പൊളിക്കുകയും മറ്റ് സാധനങ്ങൾ തീയിട്ട് നശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്ത് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News