മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജന. സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിവരും മറ്റ് രണ്ട് പേരുമാണ് രാജിവെച്ചത്.
മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തിലൂടെ അറിയിച്ചു. കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം സർക്കാർ നിസ്സഹായാവസ്ഥയിലാണെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
Read Also: അശാന്തിയുടെ മണിപ്പൂർ: വീണ്ടും സംഘര്‍ഷം; 20 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
ബിരേന്‍ സിങ് സര്‍ക്കാരിന് നാഷണല്‍ പിപ്പീള്‍സ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി നേതാക്കളുടെ കൂട്ടരാജി. അതിനിടെ, മണിപ്പൂരില്‍ സുരക്ഷാ വിന്യാസം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 50 കമ്പനികളെ കൂടി മണിപ്പൂരില്‍ വിന്യസിക്കാനാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here