മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ് നടന്നു. ഒരാള്‍ കൊല്ലപ്പെട്ടെന്നും നാലു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇംഫാല്‍ ഈസ്റ്റിനും കാങ്‌പോക്പിക്കും ഇടയില്‍ രണ്ടിടത്താണ് വെടിവയ്പുണ്ടായത് . ഖമെന്‍ലോക്കിന് സമീപമുള്ള സതാങ് മോള്‍സാങ്ങിലാണ് ആദ്യ വെടിവയ്പ്പുണ്ടായത്. ഇന്ന് പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 7.30 വരെ വെടിവെപ്പ് നീണ്ടു. പരിക്കേറ്റ എല്ലാവരെയും ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഗോവജാംഗിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വൈകിട്ട് 4.30നും 5 നും ഇടയിലായിരുന്നു ഇത്.
ALSO READ: വളർന്നുവരുന്ന യുവകായിക താരങ്ങൾക്ക് പ്രചോദനമാകട്ടെ; റോഹൻ ബൊപ്പണ്ണയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ്
അതിനിടെ കാംഗ്‌പോപി ജില്ലയിലെ സതാങ് ഹില്‍ റേഞ്ചില്‍ സായുധരായ അക്രമികള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മണിപ്പൂര്‍ പൊലീസ് സ്ഥിരീകരിച്ചു.
ALSO READ: ഇവിയിൽ മുന്നേറ്റം നടത്താൻ ടാറ്റ; വിപണി കീഴടക്കാൻ കർവ് എത്തും
അപകടസാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും കര്‍ശനമായ സുരക്ഷാ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാന്‍ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ വാഹനവ്യൂഹം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here