മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ജൂണ്‍ പതിനഞ്ച് വരെയാണ് നിരോധനം നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുകയാണ്. അതേസമയം, ഇന്റര്‍നെറ്റ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Also Read- ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

അഭിഭാഷകനായ ശദാന്‍ ഫറാസാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മണിപ്പൂര്‍ ഹൈക്കോടതിയില്‍ സമാനമായ ഹര്‍ജിയുണ്ടെന്നും അവധി കഴിഞ്ഞുള്ള സുപ്രീംകോടതി ബെഞ്ചിന് മുന്നില്‍ ആവശ്യവുമായി വരാനും ജസ്റ്റിസുമാരായ അനിരുദ്ധ ബോസെ, രാജേഷ് ബിന്ദാല്‍ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് നിര്‍ദേശിച്ചു.

Also Read- ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്; പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷമുടലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ കലാപകാരികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പോലെ കൊലപ്പെടുത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News