മണിപ്പൂർ കലാപം; ബിജെപി സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രമേയം പാസാക്കി യൂറോപ്യൻ പാർലമെൻറ്

മണിപ്പൂർ കലാപത്തിൽ ബിജെപി സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രമേയം പാസാക്കി യൂറോപ്യൻ പാർലമെൻറ്. നരേന്ദ്രമോദിയുടെ ഫ്രഞ്ച് സന്ദർശനം തുടരുന്നതിനിടയാണ് യൂറോപ്യൻ നിലപാട് പ്രഖ്യാപനം. യൂറോപ്പിൻ്റെ കൊളോണിയൽ മനോഭാവമാണിതെന്നാണ് പ്രമേയത്തിന് കേന്ദ്രസർക്കാരിൻറെ മറുപടി.

മണിപ്പൂരിൽ 70 ദിവസമായി കലാപം കത്തിപ്പടരുന്നതിൽ മൗനം തുടരുന്ന നരേന്ദ്രമോദി ഫ്രഞ്ച് സന്ദർശനം നടത്തുന്നതിനിടെയാണ് യൂറോപ്പ്യൻ പാർലമെൻറ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തുന്നത്. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ബിജെപി നേതാക്കൾ വിദ്വേഷ പ്രസ്താവനകളിൽ നിന്ന് പിന്തിരിയണമെന്നും യൂറോപ്യൻ പ്രമേയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇടത്, വലത് വ്യത്യാസമില്ലാതെ യൂറോപ്പ് ഒറ്റക്കെട്ടായാണ് മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് താക്കീത് നൽകുന്നത്. ഇയു പാർലമെന്റിന്റെ പ്ലീനറി സമ്മേളനം ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ചേരവെയാണ് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്. രാഷ്ട്രീയ പ്രേരിതമായ ഭിന്നിപ്പിക്കൽ നയങ്ങളാണ് കലാപത്തിന് കാരണമായതെന്നും രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും യൂറോപ്യൻ എംപിമാർ നിർദ്ദേശിച്ചിട്ടുണ്ട്.

യൂറോപ്യൻ പാർലമെന്റിൽ മണിപ്പൂർ വിഷയം ചർച്ചയാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിൽ തന്നെ ഇന്ത്യ നയതന്ത്ര ബന്ധം ഉപയോഗിച്ച് അതിന് തടയിടാൻ ശ്രമിച്ചിരുന്നു. മണിപ്പൂർ പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുടെ പ്രതികരണം. എന്നാൽ അതിനെ മറികടന്നായിരുന്നു യൂറോപ്യൻ പാർലമെൻറ് കേന്ദ്രസർക്കാരിൻറെ പക്ഷപാത നീക്കത്തിനെതിരെ തുറന്നടിച്ചത്. പ്രമേയം യൂറോപ്യൻ പാർലമെന്റിൽ പാസായതോടെ കൊളോണിയൽ മനോഭാവം അംഗീകരിക്കാനാകില്ലെന്ന വാതമുഖം ഉയർത്തുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.

Also Read: ആശ്വാസം; യമുനയിൽ ജലനിരപ്പ് വീണ്ടും താഴ്ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News