മണിപ്പൂരിലെ സംഘർഷം തുടരുന്നു, രണ്ട് ദിവസത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്ണുപൂർ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപെട്ടു. ഇതോടെ ജില്ലയിൽ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചുരാചന്ദ്പൂർ മേഖലയിൽ കുക്കി സോമി വിഭാഗം അനിശ്ചിത കാല ബന്ദിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു.

കലാപം ആരംഭിച്ച് 4 മാസത്തിലേക്ക് അടുക്കുമ്പോഴും മണിപ്പൂർ ശാന്തമാകുന്നില്ല. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. 26 കാരനായ കർഷകന് അടക്കമാണ് ജീവൻ നഷ്ടമായത്. രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും വെടിവെപ്പിൽ പരിക്കേറ്റു. വെടിവെപ്പിൽ കുക്കി-സോമി സമുദായത്തിൽ നിന്നുള്ളവരാണ് മരിച്ചത്. ഇതോടെ രണ്ട് ദിവസമായി തുടരുന്ന അക്രമസംഭവങ്ങളിൽ മേഖലയിൽ മരിച്ചവരുടെ എണ്ണം നാലായി.

ALSO READ: ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയത് കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90

അതേസമയം ചുരാചന്ദ്പൂരിൽ കുക്കി വിഭാഗം അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. കുക്കി ഭൂരിപക്ഷ മേഖലകളിൽ ആക്രമണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യൻ റിസർവ് ബെറ്റാലിയൻ, അസം റൈഫിൾസ് അടക്കമുള്ള സേനകളെ കൂടുതലായി സംഘർഷ മേഖലകളിൽ വിന്യസിച്ചു. ഇംഫാൽ വെസ്റ്റ്, തൗബാൽ ജില്ലകളിലെ വനമേഖലയിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തു.

പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. 13 ഗ്രനേഡുകൾ, 10 ഗ്രനേഡ് ലോഞ്ചറുകൾ, തോക്കുകൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. പോലീസിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങളും കണ്ടെത്തിയവയിലുണ്ട്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട 27 കേസുകൾ സിബിഐ ഏറ്റെടുത്തു.

ALSO READ:ആമസോൺ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികൾക്ക് മായ ഗ്യാങുമായി ബന്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News