ഇനിയും കൃഷിയിറക്കാനായിട്ടില്ല ;മണിപ്പൂരിൽ ഭക്ഷ്യക്ഷാമ ഭീഷണിക്ക് സാധ്യത

വംശഹത്യ നിലനിൽക്കുന്ന മണിപ്പൂരിൽ ഭക്ഷ്യക്ഷാമ ഭീഷണിക്ക് സാധ്യത. മാസങ്ങളായി കുക്കി– മെയ്‌തെയ് സംഘർഷം കത്തിനിൽക്കുന്ന മേഖലയിൽ ഹെക്ടർ കണക്കിന്‌ കൃഷിയിടമാണ്‌ ഇപ്പോൾ തരിശായികിടക്കുന്നത്. മലമുകളിലെ ബങ്കറുകളിൽ നിന്നുള്ള വെടിയേറ്റ്‌ നിരവധിപേരാണ്  കൃഷിയിടങ്ങളിൽ കൊല്ലപ്പെട്ടത്. ഏതുനിമിഷവും ശരീരത്തിലേക്ക് പാഞ്ഞുവരുന്ന വെടിയുണ്ടകളെ ഭയന്ന് പലയിടത്തും കർഷകർ പാടങ്ങളിലേക്ക് ഇറങ്ങാതായിട്ട് നാളുകൾ ഏറെയായി. ഈ സാഹചര്യം ഇനിയും തുടരുകയാണെങ്കിൽ മണിപ്പൂർ ഭക്ഷ്യ ക്ഷാമത്തെയും നേരിടേണ്ടിവരും .

നെല്ലാണ്‌ മണിപ്പുരിലെ പ്രധാന കാർഷികവിള. നിലവിലുള്ള സംഘർഷം കാരണം 5127 ഹെക്ടറിൽ കൃഷിയിറക്കാനായിട്ടില്ല. മഴക്കാലത്തിനു മുമ്പ്‌ കൃഷിയിറക്കാനായില്ലെങ്കിൽ ഭക്ഷ്യക്ഷാമത്തിനൊപ്പം വിലക്കയറ്റവും മണിപ്പൂരിനെ ബാധിച്ചേക്കാം .

ALSO READ: മുതലപ്പൊ‍ഴി അപകടം: മരിച്ച മത്സ്യത്തൊ‍ഴിലാളികളുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

ആക്രമണം ശക്തമായ ബിഷ്‌ണുപുർ– ചുരാചന്ദ്‌പു ർ സംഘർഷമേഖലയിൽ എവിടെയും ഇനിയും കൃഷി ഇറക്കിയിട്ടില്ല. ബിഷ്‌ണുപുർ ജില്ലയിൽമാത്രം 2191 ഹെക്ടർ പാടശേഖരം തരിശായി. ഇതിലൂടെ 1543 മെട്രിക് ടൺ അരിയുടെ കുറവുണ്ടാകുമെന്നാണ്‌ കൃഷിവകുപ്പ്‌ ചൂണ്ടിക്കാട്ടുന്നത്. 39 കോടി രൂപയുടെ നഷ്ടമായിരിക്കും കർഷകർക്കുണ്ടാകുക.

ALSO READ: എഐ പണം തട്ടിപ്പ്: സമാന സ്വഭാവമുള്ള കേസ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് പൊലീസ്

ഈ സാഹചര്യത്തിൽ സുരക്ഷയാവശ്യപ്പെട്ട് മണിപ്പുരിലെ കർഷക സംഘടനകൾ  മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ കണ്ടിരുന്നു. ഇതേ തുടർന്ന്‌ രണ്ടായിരം സുരക്ഷാ സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്‌. ഇവരുടെ സംരക്ഷണയിൽ ചിലയിടങ്ങളിൽ വീണ്ടും കൃഷി ആരംഭിച്ചു. എങ്കിലും ,എപ്പോൾ വേണമെങ്കിലും തങ്ങൾ ആക്രമിക്കപ്പേട്ടേക്കാമെന്ന ഭീതിയോട് കൂടിയാണ് കർഷകർ പാടങ്ങളിലെക്ക് ഇറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News