രാത്രി കുന്നിൻ മുകളി‍ലെത്തിച്ച് പീഡിപ്പിച്ചു;കുടിക്കാൻ പച്ചവെള്ളം പോലും തന്നില്ല;മണിപ്പൂരിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി

മണിപ്പുർ കലാപത്തിൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി 19കാരി. ഗോത്രവര്‍ഗത്തിൽപ്പെട്ട പെൺകുട്ടിയാണ് വിവരം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. എടിഎം കൗണ്ടറിൽ നിന്ന് പണമെടുക്കാനായി കയറിയപ്പോൾ നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് ക്രൂര പീഡനത്തിന് ഇരയാക്കിയതെന്ന് യുവതി പറഞ്ഞു.

ALSO READ: റബ്ബർ കർഷകരെ കൈവിട്ട് കേന്ദ്രസർക്കാർ; റബ്ബറിന്റെ വില 300 രൂപയായി ഉയർത്തൽ പരിഗണനയില്ലെന്ന് കേന്ദ്രമന്ത്രി

‘‘വെളുത്ത കാറിൽ എത്തിയ നാലുപേർ മലയോര പ്രദേശത്തേക്ക് കൊണ്ടുപോയി. വാഹനത്തിനുള്ളിൽ വച്ച് ഡ്രൈവർ ഒഴികെയുള്ള മൂന്നുപേരും ലൈംഗികാതിക്രമം നടത്തി. കുന്നിൻ മുകളി‍ലെത്തിച്ച് രാത്രി വീണ്ടും പീഡിപ്പിച്ചു. കുടിക്കാൻ പച്ചവെള്ളം പോലും തന്നില്ല. രാവിലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കെട്ടഴിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. ഒരാള്‍ കണ്ണിലെ കെട്ടഴിച്ചു തന്നു. പിന്നെ ഓടി രക്ഷപ്പെടുകയായിരുന്നു’’എന്നും യുവതി പറഞ്ഞു. ഓട്ടോറിക്ഷയിൽ പച്ചക്കറി കുട്ടകൾക്കിടയിൽ ഒളിച്ചാണ് അവിടെ നിന്നും കാങ്പോക്പിയില്‍ എത്തിയതെന്നും പെൺകുട്ടി പറഞ്ഞു. നാഗാലാൻഡിലെ കൊഹിമയിലുള്ള ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ALSO READ: മണിപ്പൂരിൽ വീണ്ടും സംഘർഷം; അക്രമികൾ മാർക്കറ്റ് കത്തിച്ചു, നിരവധി പേർക്ക് പരുക്ക്

പിന്നീട്, മേയ് ആദ്യവാരം നടന്ന സംഭവത്തിൽ ജൂലൈ 21 നാണ് കാങ്പോക്പി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായത്. അക്രമികളെ തിരിച്ചറിയാത്തതിനാലും കേസിൽ തെളിവുകളില്ലാത്തതിനാലും ഇതുവരെ ആരെയും പിടികൂടാനായില്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News