ദില്ലി മദ്യനയ അഴിമതി ആരോപണക്കേസില്‍ അറസ്റ്റിലായ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏപ്രില്‍ അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇഡി കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് റോസ് അവന്യൂ കോടതിയില്‍ സിസോദിയയെ ഹാജരാക്കിയത്. ഇഡി കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചില്ല.
സിസോദിയ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയില്‍ തുടരേണ്ടതില്ല എന്നുമാണ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജി പ്രത്യേക കോടതി ജഡ്ജി നഗ്പാല്‍ ആണ് പരിഗണിച്ചത്.
സെല്ലില്‍ മതപരവും ആത്മീയവുമായ പുസ്തകങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് സിസോദിയയുടെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ കേസില്‍ സിസോദിയ ഏപ്രില്‍ മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിസോദിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര ഏജന്‍സിയോട് കോടതി ആവശ്യപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here