മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.നിലവിൽ മാർച്ച് 22 വരെ സിസോദിയ ഇഡി കസ്റ്റഡിയിലാണ്.

അതേസമയം, ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ.കവിതയെ ഇഡി വീണ്ടും ചോദ്യം ചെയ്യുകയാണ്. ഇഡി ആസ്ഥാനത്ത് കനത്ത സുരക്ഷ ദില്ലി പൊലീസ് ഒരുക്കിയിട്ടുണ്ട്. ഇതിനിടയിൽ കവിതയെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമാണ്.

കവിതയുടെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെയും ഓഡിറ്റർ ബുച്ചി ബാബുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തേ മാർച്ച് 11 ന് കവിതയെ 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ശേഷം കഴിഞ്ഞ 16 ന് സമൻസ് നൽകിയിരുന്നെങ്കിലും കവിത ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. ഇഡി സമൻസുകൾക്കെതിരെ നൽകിയ ഹർജി സുപ്രീം കോടതി മാർച്ച് 24 ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News