ദില്ലി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. അഴിമതി നിരോധന നിയമപ്രകാരം സിബിഐയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിുകളിലാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം ലഭിച്ചത്. 17 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം. വിചാരണ ആരംഭിക്കുന്നതിലെ കാലയളവ് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 400ലധികം സാക്ഷികളും ആയിരക്കണക്കിന് രേഖകളും ഉള്ള കേസില്‍ വിചാരണ വളരെയധികം നീണ്ടുപോകുമെന്ന് കോടതി വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ സിസോദിയയെ കസ്റ്റഡിയില്‍ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
Also Read: വിനേഷ് ഫോഗാട്ടിന്റെ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും
അതേസമയം സിസോദിയ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കട്ടെ എന്ന വാദമാണ് ഇഡി ഉയര്‍ത്തിയത്. വേഗത്തിലുള്ള വിചാരണയ്ക്ക് സിസോദിയയ്ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹത്തെ വിചാരണ കോടതിയിലേക്ക് തിരിച്ചയക്കുന്നത് പാമ്പും ഏണിയും കളിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു. വിചാരണ എപ്പോള്‍ തുടങ്ങുമെന്നും അവസാനിക്കുമെന്നും യാഥാര്‍ത്ഥ്യബോധത്തോടെ പറയണമെന്നും ഡിവിഷന്‍ ബെഞ്ച് ഇഡിയോട് ആവശ്യപ്പെട്ടു.
Also Read: പ്രധാനമന്ത്രിയുടെ സന്ദർശനം പ്രതീക്ഷയേകുന്നത് : മന്ത്രി മുഹമ്മദ് റിയാസ്
ഇഡിയുടെ നിലപാടുകള്‍ തമ്മില്‍ വ്യക്തമായ പൊരുത്തക്കേടുണ്ടെന്നും ബെഞ്ച് വിമര്‍ശിച്ചു. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, 10 ലക്ഷം രൂപയുടെ ബോണ്ട്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. സിസോദിയയെ ദില്ലി സെക്രട്ടറിയേറ്റിലും ഓഫീസുകളിലും പോകുന്നത് തടയണമെന്ന നിര്‍ദേശം ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണമെന്ന അന്വേഷണ ഏജന്‍സികളുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here