ഞാൻ തെറ്റുകാരനാണെങ്കിൽ എനിക്കെതിരെയും അന്വേഷണം വരട്ടെയെന്ന് നടൻ മണിയൻപിള്ള രാജു. മണിയൻപിള്ള രാജുവിനെതിരെ മിനു മുനീർ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങൾ പല രീതിയിലും ഉണ്ടാകാം. പലർക്കെതിരെയും ഇതിനു മുൻപും ആരോപണങ്ങൾ വന്നിട്ടുണ്ട്. വിഷയത്തിൽ ഡബ്ള്യു സിസിയുടെ നിലപാടാണ് ശരി. ആര് തെറ്റ് ചെയ്താലും അവർക്കെതിരെ അന്വേഷണം വരണം. മിനു മുനീറിനെ തനിക്കറിയാം. എൽസമ്മ എന്ന ആൺകുട്ടി സിനിമ ലൊക്കേഷനിൽ വച്ച് കണ്ടിട്ടുണ്ട്. ബാക്കിയെല്ലാം അന്വേഷിച്ച് തെളിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. പരാതികളിൽ ഉറച്ച് നിന്നാൽ കേസെടുക്കാനും നിർദേശമുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ നിരവധി സ്ത്രീകളാണ് തങ്ങൾ നേരിടേണ്ടി വന്ന ചൂഷണം പൊതുസമൂഹത്തിന് മുന്നിൽ പറഞ്ഞു രംഗത്തെത്തിയത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ പരിശോധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here