ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കും; കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി മഞ്ഞപ്പട

kerala blasters

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞ​പ്പട’. ‘മഞ്ഞപ്പട’യുടെ തീരുമാനം നടന്നുകൊണ്ടിരിക്കുന്ന സീസണിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ്. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു പ്രതിഷേധം അറിയിക്കുമെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ‘മഞ്ഞപ്പട’ സ്റ്റേറ്റ് കോർ കമ്മറ്റി അറിയിച്ചു.

11 മത്സരങ്ങളിൽ നിന്നും മൂന്ന് ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.

Also read: ‘ടീമിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മറ്റ് ബൗളർമാരും മുന്നോട്ടുവരണം, എല്ലാ ഓവറുകളും ബുംറയെക്കൊണ്ട് എറിയിക്കാൻ പറ്റില്ല’; തോറ്റതിന് പിന്നാലെ രോഹിത്

മഞ്ഞപ്പട സ്റ്റേറ്റ് കോറിന്റെ പ്രതികരണം:

നമ്മുടെ ക്ലബ്ബിന്റെ നിലവിലെ അവസ്ഥ നിങ്ങൾക് അറിയാമല്ലോ. മാനേജ്മെന്റിന്റെ തെറ്റായ പ്രവർത്തികളുടെ പരിണിത ഫലമെന്നോളം എത്തിനിൽക്കുന്ന ടീമിന്റെ ഈ അവസ്ഥയിൽ നമ്മൾ തീർത്തും നിരാശയിലാണ്, ആയതിനാൽ ഇനി മുതൽ ഈ സീസണിൽ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ല എന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. ടിക്കറ്റ് വില്പനയിൽ നിന്നും വിട്ടുനിന്നു നമ്മുടെ പ്രതിഷേധം അറിയിക്കുകയാണ്. നമ്മൾ ഒരിക്കലും ടീമിനോടുള്ള പിന്തുണ പിൻവലിയ്ക്കുകയല്ല, ഈസ്റ്റ്‌ ഗാലറിയിൽ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. എങ്കിൽ കൂടി മാനേജ്മെന്റുനു എതിരെ സ്റ്റേഡിയത്തിനു അകത്തും പുറത്തും നമ്മൾ പ്രതിഷേധം അറിയിച്ചിരിയ്ക്കും.

നമ്മൾ പറഞ്ഞ മാറ്റങ്ങൾ വരാതിടത്തോളം നമ്മൾ ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറല്ല.കൂടാതെ മാറ്റങ്ങൾ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളിൽ സ്റ്റേഡിയത്തിൽ പല തരത്തിലും പ്രതിഷേധ പരിപാടികൾ നമ്മൾ സംഘടിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News