മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഒരു മാസത്തിനകം ഹാജരാക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ജനുവരിയില്‍ പരിഗണിക്കും. കേസില്‍ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ നടപടിക്ക് സ്റ്റേയുണ്ട്.
Also read: അറേബ്യയിലെ മുഴുവന്‍ സുഗന്ധ തൈലമിട്ട് കഴുകിയാലും സന്ദീപ് വാര്യരുടെ കൈയിലെ കറ കളയാനാകില്ല: എ കെ ബാലന്‍
കേസുമായി ബന്ധപ്പെട്ട് സെഷൻസ് കോടതിയിലുള്ള എല്ലാ രേഖകളും ഒരു മാസത്തിനകം ഹാജരാക്കാനാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ജനുവരിയില്‍ പരിഗണിക്കും. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസർഗോഡ് സെഷൻസ് കോടതിയുടെ നടപടി ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ തുടരും.
പ്രതിപ്പട്ടികയിൽ നിന്ന് സുരേന്ദ്രനെ ഒഴിവാക്കിയത് മതിയായ കാരണങ്ങളില്ലാതെയാണെന്ന് സർക്കാർ പെറ്റീഷനിൽ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ രേഖകളേക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് വിചാരണക്കോടതി അവലംബിച്ചത്. വിചാരണയ്‌ക്കുമുമ്പേ തീർപ്പുകൽപ്പിക്കുന്ന രീതിയുണ്ടായി. സുരേന്ദ്രനെതിരെ പ്രോസിക്യൂഷൻ നൽകിയ തെളിവ് കോടതി പരിഗണിച്ചില്ലന്നും സർക്കാർ റിവിഷൻ പെറ്റീഷനിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Also read: ‘തൊണ്ടിമുതൽ കേസ്: വിചാരണ നേരിടും, നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യും’; ആൻ്റണി രാജു
സർക്കാർ വാദം പരിഗണിച്ചാണ് സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി നടപടി സ്റ്റേ ചെയ്ത് വാദം കേൾക്കാൻ സിംഗിൾ ബഞ്ച് തീരുമാനിച്ചത്. ഹൈക്കോടതി ഇടപെടൽ കെ സുരേന്ദ്രന് തിരിച്ചടിയായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ പത്രിക നൽകിയ ബി എസ് പി സ്ഥാനാർത്ഥി സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് സുരേന്ദ്രനെതിരായ കേസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here