‘ഞങ്ങള്‍ പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?’; പ്രതികരണവുമായി മഞ്ജു പത്രോസ്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്.റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് മഞ്ജു കൂടുതല്‍ ശ്രദ്ധനേടുന്നത്.മിനിസ്ക്രീനില്‍  മാത്രമല്ല ബിഗ്‌സ്‌ക്രീനിലും ഇതിനോടകം മഞ്ജു തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ക്കും ഗോസിപ്പുകളിലും  പ്രതികരിക്കുകയാണ് താരം.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വ്യാജ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്.താനും പങ്കാളി സുനിച്ചനും ഇതുവരെ ഡിവോഴ്‌സ് ആയിട്ടില്ലെന്നും അതിനെപ്പറ്റി മറ്റുള്ളവര്‍ അറിയേണ്ടകാര്യമില്ലെന്നും മഞ്ജു അഭിമുഖത്തില്‍ പറഞ്ഞു.എല്ലാ കുടുംബങ്ങളിലും ഉള്ളപോലെ ചെറിയ പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടയില്‍ ഉള്ളത്,എന്നാല്‍ അതിനര്‍ഥം ഇന്നോ നാളെയോ തങ്ങള്‍ ഡിവോഴ്‌സ് ആകുമെന്നല്ലായെന്നും മഞ്ജു വ്യക്തമാക്കി.

ALSO READ: മോൻസൻ മാവുങ്കൽ കേസ്, കെ സുധാകരന്‍ രണ്ടാം പ്രതി

ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് പുറത്ത് നല്ല സുഹൃത്തുക്കളായി കഴിയുന്നതെന്ന് മഞ്ജു പറഞ്ഞു.ഒന്നിച്ചു മുന്നോട്ട് പോകാന്‍ കഴിയില്ലെങ്കില്‍ വേര്‍പിരിയാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്,ഇനി ഒരു വിവാഹത്തിന് താല്‍പര്യമില്ലെങ്കില്‍ വിവാഹം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന കൊടുക്കുന്നുണ്ട്.ഇത് എവിടെയാണ് തെറ്റാകുന്നതെന്ന താരം ചോദിക്കുന്നു.

തനിക്കെതിരെ വരുന്നതില്‍ കൂടുതലും വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകളാണെന്ന് മഞ്ജു പറഞ്ഞു.താനും പങ്കാളിയും വേര്‍പിരിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് എന്താണെന്നും തങ്ങളുടെ വിവാഹബന്ധം എങ്ങനെ പോകുന്നുവെന്നോ,ബെഡ് റൂമില്‍ എന്താണ് നടക്കുന്നതെന്നോ മറ്റുള്ളവര്‍ അറിയേണ്ട കാര്യം എന്താണെന്നും മഞ്ജു ചോദിക്കുന്നു.

ALSO READ: ‘മോദി ജി താലി’: മോദിയുടെ പേരില്‍ വിഭവമൊരുക്കി ന്യൂജേഴ്‌സിയിലെ റെസ്‌റ്റോറന്‍റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News