ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോ​ഗമാണ് തന്റേത്; സർജറിക്കു പിന്നാലെ അനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

മലയാളി സീരിയൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു പത്രോസ്. കോമഡി രംഗങ്ങളിലൂടെയാണ് മഞ്ജു പത്രോസ് ശ്രദ്ധേയമായത്. താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. അടുത്തിടെ നടി ആശുപത്രിയിലാണെന്ന് പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് പങ്ക് വച്ചിരിക്കുകയാണ് താരം. തനിക്ക് വേദനയും മറ്റും അനുഭവപ്പെട്ടപ്പോൾ നിസ്സാരമാക്കിയതിനേക്കുറിച്ചും പിന്നീട് സിസ്റ്റും മറ്റും കൂടുതലായി യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ചുമാണ് മഞ്ജു പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മ‍ഞ്ജു ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത്. താൻ ഹോസ്പിറ്റലിലായത് പലരും അറിഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് മഞ്ജു വീഡിയോ ആരംഭിക്കുന്നത്. ആശുപത്രി എന്നു കേൾക്കുമ്പോഴേ പേടിച്ചിരുന്നയാളാണ് താനെന്നും ചികിത്സയ്ക്കിടയിൽ നിന്നുള്ള ചിത്രം വന്നപ്പോഴേക്കും മാരകരോ​ഗമാണെന്നൊക്കെ വാർത്തകൾ വന്നുവെന്നും മഞ്ജു പറയുന്നു. കോസ്മെറ്റോളജി സർജറിക്കാണ് പോയിട്ടുണ്ടാവുക എന്ന് പറഞ്ഞവരുണ്ടെന്നും മഞ്ജു പറയുന്നു.

also read :‘യമരാജ് കാത്തിരിക്കുന്നു’; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

അഭിനയത്തിനായി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ നന്നായി വിയർ‌ത്തു തുടങ്ങുന്നതായിരുന്ന പ്രാരംഭ ലക്ഷണമെന്ന് മഞ്ജു പറയുന്നു. ഒന്നരവർഷത്തോളമായി അത്രത്തോളം ചൂടായിരുന്നു. പിന്നീട് കാലിന് നീരുവരികയും ആർത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. ഏഴാംക്ലാസ്സിലൊക്കെ പഠിക്കുമ്പോഴാണ് ആദ്യമായി ആർത്തവം ഉണ്ടാകുന്നത്. അവിടുന്നുതൊട്ട് സ്ഥിരമായി വേദന വരുകയും ചെയ്യുന്നുണ്ടായിരുന്നു. ശരീരം പലലക്ഷണങ്ങളും കാണിച്ചുതന്നെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒന്നരമാസത്തോളം ആർത്തവം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ​ഒരു ​ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് തന്റെ യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായത്. പേടിക്കണ്ട, മരുന്നുകൊണ്ട് മാറിക്കോളും എന്നാണ് ഡോക്ടർ അന്ന് പറഞ്ഞത്. നാലുവർഷം മുമ്പ് വയറുവേദന വന്ന് ഡോക്ടറെ കാണിച്ചപ്പോൾ അന്നും ചെറിയ സിസ്റ്റുകൾ ഉണ്ടെന്നും എവിടെയെങ്കിലും കാണിച്ചോളൂ എന്നും പറഞ്ഞിരുന്നു. ഒന്നരമാസത്തോളം മരുന്നുകഴിച്ചുനോക്കിയെങ്കിലും രക്തസ്രാവം നിൽക്കുന്നുണ്ടായിരുന്നില്ല.

also read :തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ

വീണ്ടും സ്കാൻ ചെയ്തപ്പോഴാണ് യൂട്രസ് നീക്കം ചെയ്യണമെന്ന് പറഞ്ഞത്. അന്നു വലിയ വിഷമം തോന്നി. നാൽപതു കടന്ന സ്ത്രീകളിൽ ഇതു സർവസാധാരണമാണ് എന്നും ഓവറി സംരക്ഷിച്ച് യൂട്രസ് നീക്കം ചെയ്യാമെന്നുമാണ് ഡോക്ടർ പറഞ്ഞത്. അമിതമായി വണ്ണംവച്ചതും ഈ ആരോ​ഗ്യപ്രശ്നത്തിന്റെ ഭാ​ഗമായിരുന്നു. സർജറി കഴിഞ്ഞ് ഐ.സി.യു.വിൽ കിടക്കുന്നതിനിടെയാണ് ചോക്ലേറ്റ് സിസ്റ്റുകൊണ്ടു നിറഞ്ഞ ഓവറിയും നീക്കം ചെയ്തിട്ടുണ്ടെന്ന കാര്യം പറയുന്നത്.

പേടി കാരണം ആശുപത്രിയിൽ പോകാതെ ഇരിക്കുന്ന നിരവധി പേരുണ്ടാകുമെന്നും അങ്ങനെ ഒരിക്കലും ചെയ്യരുത് എന്നും തുടക്കത്തിൽ മരുന്ന് കൃത്യമായി കഴിച്ചിരുന്നെങ്കിൽ ഇത്രവലിയ പ്രശ്നമാകില്ലായിരുന്നു. ശരീരം പലലക്ഷണങ്ങൾ കാണിച്ചുതന്നാലും നമുക്കൊന്നും സംഭവിക്കില്ലെന്ന അമിതആത്മവിശ്വാസമാണ്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകൾ വർഷത്തിലൊരിക്കൽ പരിശോധന നടത്തണമെന്നും താരം പ്രേക്ഷകർക്ക് നിർദേശം നൽകുകയും ചെയ്തു. പേടിയും സമയമില്ലായ്മയും പൈസയുമൊക്കെയോർത്താണ് തന്റെ ചികിത്സ നീണ്ടുപോയത്. ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോ​ഗമാണ് തന്റേത് . നിസ്സാരമായ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയി അപകടാവസ്ഥ ഉണ്ടാക്കരുതെന്നും മഞ്ജു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News