‘ആ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, ആ വാക്കുകളും’: ഓർമ്മകൾ പങ്കുവെച്ച് മഞ്ജു പിള്ള

മലയാള സിനിമയിൽ തമാശ റോളുകളും ക്യാരക്റ്റർ റോളുകളും ഒരുപോലെ അവതരിപ്പിക്കുന്ന നടിയാണ് മഞ്ജു പിള്ള. ഏറെ വർഷങ്ങളായി മലയാള സിനിമയിൽ ഉണ്ടെങ്കിൽ ഇപ്പോഴാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. സത്യവും മിഥ്യയും എന്ന മലയാളം സീരിയലിലൂടെയാണ് നദി അഭിനയരംഗത്തേയ്ക്ക് കടന്ന് വരുന്നത്. പിന്നീട് അങ്ങോട്ട് സിനിമയിലും സീരിയലിലും റിയാലിറ്റി ഷോ കാലിലും എല്ലാം തിളങ്ങി.

അടുത്തിടെ നടി കെ പി എ സി ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടുകയാണ്. ഒരുപാട് സിനിമകളിൽ മഞ്ജു പിള്ളയും കെ പി എ സി ലളിതയും ഒന്നിച്ച് ഒരുപാട് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു അമ്മ-മകള്‍ ബന്ധമായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. ആദ്യമായി കണ്ടതും ഇരുവരും തമ്മിലുള്ള ബന്ധവും നടി തുറന്ന് പറഞ്ഞു.

Also read:പുകവലി ഉപേക്ഷിച്ച് ഷാരൂഖ് ഖാൻ; ദിവസം 100 സിഗരറ്റ് വലിക്കുമായിരുന്നു, താരത്തിന്റെ തീരുമാനം ജന്മദിനത്തിൽ

‘ലളിതാമ്മയെ നേരിട്ട് ആദ്യമായി കണ്ട ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്ന് സിനിമാക്കാര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ എറണാകുളത്ത് ഒറ്റ ഹോട്ടല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഞങ്ങളും ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു റൂം ബോയ് പറഞ്ഞാണ് ലളിതാമ്മ ഞങ്ങളുടെ ഹോട്ടലിൽ ഉണ്ടെന്ന് അറിഞ്ഞത്. അറിഞ്ഞ ഉടൻ തന്നെ ഞങ്ങൾ കാണാൻ പോയി.

ലളിതാമ്മ എന്റെ അപ്പൂപ്പന്റെ കൂടെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, എന്റെ തറവാട്ടിൽ വന്നിട്ടുണ്ട്. ഈ കഥകളെല്ലാം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ലളിതാമ്മ ഞങ്ങളോട് പറഞ്ഞു. അത് കഴിഞ്ഞ് അമ്മ എന്നെ കുറെ നേരം നോക്കി ഇരുന്നിട്ട് എന്റെ താടിയില്‍ പിടിച്ച്’അയ്യോടി എന്റെ ശ്രീകുട്ടിയെ പോലിരിക്കുന്നു’ എന്ന് പറഞ്ഞതാണ് ലളിതാമ്മയുമായി ഞാന്‍ അടുക്കാന്‍ ഉണ്ടായ ഏറ്റവും വലിയ കാരണം.

Also read:പ്രണയാർദ്രമായ ദിനത്തിൽ സ്നേഹം പകർന്ന് താരങ്ങൾ- സോഷ്യൽ മീഡിയയിൽ കത്തിക്കയറി സുഷിൻ്റെ വിവാഹ ഒരുക്കങ്ങൾ, വൈറൽ വീഡിയോ

ആ നിമിഷം എനിക്ക് ഇന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല.അതിന് ശേഷം ഞങ്ങൾ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്തു. ഞങ്ങള്‍ വളരെ അടുത്തു. എനിക്കൊരു അമ്മയെ പോലെ തന്നെയായിരുന്നു. ഒരുപാട് വഴക്കുകള്‍ കേള്‍ക്കുമായിരുന്നു. ഞാന്‍ ഒരുപാട് ഭക്ഷണം എടുത്തിട്ട് കഴിക്കാതെ വേസ്റ്റ് ആക്കി കളയുമായിരുന്നു, അതിന് കേള്‍ക്കും. അതുപോലെ ഡയറ്റ് എടുക്കുന്നതിന് വഴക്ക് പറയുമായിരുന്നു. കഴിഞ്ഞ ജന്മത്തിലെന്തോ എന്റെ അമ്മ ആയ ഒരാളായിരിക്കും ലളിതാമ്മയെന്ന് ഞാന്‍ വിശ്വസിക്കുന്നു’ മഞ്ജു പിള്ള പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News