നഷ്‌ടപ്പെ‌ടലുകൾ വിഷമമാണ്, പക്ഷേ ഇപ്പോൾ എൻ്റെ മനസ് കയ്യിലുണ്ട്, വർഷങ്ങൾ എടുത്താണ് ഞാനത് നേടിയെടുത്തത്: മഞ്ജു പിള്ള

വിവാഹമോചനം ഒന്നിന്റെയും അവസാനമല്ല ഒരു തുടക്കം മാത്രമാണ് എന്ന് സമൂഹത്തിന് പറഞ്ഞു കൊടുക്കുന്ന ചില മനുഷ്യരുണ്ട്. അത്തരത്തിൽ ഒരാളാണ് നടി മഞ്ജു പിള്ള. വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മഞ്ജു പിള്ള പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു പിള്ള.

മഞ്ജു പിള്ള പറഞ്ഞത്

ALSO READ: കാത്തിരിപ്പും കഷ്ടപ്പാടും വെറുതെയായില്ല, ബോക്സോഫീസിൽ ആടുജീവിതത്തിന്റെ ചരിത്ര മുന്നേറ്റം; സകല സിനിമകളെയും പിന്നിലാക്കി ബ്ലെസിയും ടീമും

നാൽപത് വയസ് വരെ കുടുംബം, കുട്ടികൾ, അവരുടെ പഠിത്തം അങ്ങനെ കുറേ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകും. എന്നാൽ നാൽപത് വയസിന് ശേഷം നമ്മൾ സ്വന്തം കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുമെന്നും മഞ്ജു പിള്ള പറയുന്നു. ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഒരു ടോയ്ലറ്റുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബമാണെങ്കിൽ നമുക്ക് ബാത്ത് റൂമിൽ പോകുന്നത് പോലും നമ്മൾ പിടിച്ച് വെക്കും. ഞാൻ ചെയ്തിട്ടുണ്ട്. സുജിത്ത് പോകട്ടെ, മോൾ പോട്ടെ എന്ന് പറയും.

ALSO READ: ‘ലിജോയല്ല അങ്കമാലി ഡയറീസിന്റെ ആദ്യത്തെ സംവിധായകൻ’, അദ്ദേഹത്തെ വിളിച്ച് ഞാൻ പറഞ്ഞു നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുതെന്ന്: ധ്യാൻ

എറണാകുളത്ത് താമസിച്ച് മൂന്ന് ബാത്ത് റൂമുള്ള ഫ്ലാറ്റിലാണ്. പക്ഷെ ആ സമയത്ത് പോലും ആൾക്കാർ കൂടുതൽ വരുമ്പോൾ നമ്മളത് പിടിച്ച് വെക്കും. ഇവരൊക്കെ പോയിട്ട് പോകാമെന്ന് വിചാരിക്കും. നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും. ഞാനിപ്പോൾ യാത്ര ചെയ്യാറുണ്ട്. എന്റെ മനസ് എന്റെ കൈയിലാണ്. അത് വളരെ പ്രയാസമാണ്. എത്രയോ വർഷമെ‌ടുത്താണ് അതെന്റെ കൈയിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News