“കൂള്‍ കക്ഷികളാണ് നിങ്ങള്‍”, ബൈക്കിംഗ് പാര്‍ട്ട്‌നര്‍ ആയി സൗബിന്‍; മഞ്ജുവിന്റെ ചിത്രം വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കപ്പെടുന്നത് സൗബിന്റെയും മഞ്ജു വാര്യരുടെയും ചിത്രങ്ങളാണ്. ബൈക്കിംഗിനിടെയുള്ള സൗബിനുമായുള്ള ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

Also Read: ‘എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല”; കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഓടിനടന്ന് ഷൈന്‍

‘മുഖാമുഖം നില്‍ക്കാത്ത ഭയം എനിക്ക് അതിര്‍ത്തികള്‍ തീര്‍ക്കും. നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നില്‍ക്കുന്നതിന് സൗബിന്‍ ഷാഹിറിനും ബിനീഷ് ചന്ദ്രയ്ക്കും നന്ദി. കൂള്‍ കക്ഷികളാണ് നിങ്ങള്‍’, ചിത്രങ്ങള്‍ക്കൊപ്പം മഞ്ജു വാര്യര്‍ കുറിച്ചു. ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നും ചിത്രത്തില്‍ അത് ധരിക്കാന്‍ താന്‍ മറന്നതാണെന്നും മഞ്ജു പറയുന്നുണ്ട്.

Also Read: സമാന്തയുടെ സിനിമാ ജീവിതം അവസാനിച്ചു, പുഷ്പയിലെ ഐറ്റം ഡാന്‍സ് ജീവിക്കാനുള്ള മാര്‍ഗം; വിമര്‍ശനവുമായി നിര്‍മാതാവ്

തമിഴ് താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും പോയിരുന്നു. ജനുവരിയിലാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News