‘ഇവള് പുലിയാണെട്ടോ’! മലയാളത്തിന്റെ മഞ്ജു വാര്യരിന് ഇന്ന് പിറന്നാൾ

‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്’ , ‘ഇവള് പുലിയാണെട്ടോ’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ കാര്യത്തിൽ സമാനമാണ്. അത്ര ഗംഭീരമായിരുന്നു രണ്ടാം വരവിലെ മഞ്ജു വാര്യരുടെ കുതിപ്പ്. സിനിമയിലും ജീവിതത്തിലും ഒരു പെൺപുലി തന്നെയാണ് താനെന്ന് തെളിയിച്ച മഞ്ജു വാര്യരുടെ 45 ആം പിറന്നാൾ ആണ് ഇന്ന്. 45 ലും 18 കാരിയുടെ ലുക്കും സ്റ്റൈലുമൊക്കെ മഞ്ജുവിൽ അതേപടി ഉണ്ട്. ഒപ്പം ഏതു വേഷവും തനിക്ക് അനായാസം അഭിനയിക്കാൻ കഴിയുമെന്ന തെളിയിച്ച ആത്മവിശ്വാസവും മഞ്ജുവിന്റെ മുതൽ കൂട്ടിനുണ്ട്.

ALSO READ:സ്ത്രീകൾക്കും കുട്ടികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിക്കാം; സൗകര്യമൊരുക്കി പോൽ ആപ്പ്

രണ്ടാം വരവിൽ ഇത്രത്തോളം ആഘോഷിക്കപെട്ട നടി വേറെയുണ്ടാകില്ല. അതായിരുന്നു മലയാള സിനിമയിൽ മഞ്ജുവാര്യർ. 1995ൽ ആയിരുന്നു ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ മഞ്ജു വാര്യർ വെള്ളിത്തിരയിലെത്തിയത്. പതിനെട്ടാമത്തെ വയസിൽ തന്നെ ‘സല്ലാപ’ത്തിലൂടെ മഞ്ജു മലയാളത്തിന്റെ കൂടി നായികായാകുകയായിരുന്നു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മഞ്ജു നേടിയത് അഭിനയത്തിന്റെ മികവ് കൊണ്ട് തന്നെയാണ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് കിട്ടി.

പിന്നീടങ്ങോട്ട് മഞ്ജുവിന്റെ ദിവസങ്ങളായിരുന്നു.ആമിയായും ഉണ്ണിമായയായും ഭാനുവായും ഒക്കെ പ്രേഷകരുടെ ഹൃദയം കീഴടക്കി മഞ്ജു.മഞ്ജു അഭിനയിച്ച സിനിമകൾ എല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത്.

ALSO READ:മോനെ കണ്ടിട്ട് എത്ര നാളായി ഒന്ന് കെട്ടിപ്പിടിക്കട്ടേയെന്ന് അലിയുമ്മ; ആശ്ലേഷിച്ച് പിണറായി വിജയന്‍
വിവാഹ ശേഷം സിനിമയില്‍ നിന്ന്ദീര്‍ഘകാലം ഇടവേളയെടുത്ത മഞ്ജു ‘ഹൗ ഓൾഡ് ആർയു’ വിലൂടെ നടത്തിയത് ഒന്നൊന്നര തിരിച്ചു വരവ് തന്നെയായിരുന്നു. രണ്ടാം വരവിലും മഞ്ജുവിനെ കാത്തിരുന്നത് കൈനിറയെ സിനിമകൾ. പിന്നിടങ്ങോട്ട് മഞ്ജു വാര്യർ ഒരു ബ്രാൻഡ് ആയി തന്നെ മാറുകയായിരുന്നു. സിനിമക്ക് പുറമെ മറ്റ് വേദികളിലും മഞ്ജു സ്റ്റാർ ആയി. ധരിക്കുന്ന വേഷവും ഫാഷൻ സെൻസുമൊക്കെ നടി എന്നതിലുപരി മഞ്ജുവിന് താരമൂല്യം നിലനിർത്തി കൊടുത്തു. നടിയെക്കാൾ വീട്ടിലെ ഒരംഗം അല്ലെങ്കിൽ സുഹൃത്ത് എന്നൊക്കെയായി മാറി മലയാളികൾക്ക് മഞ്ജു വാര്യർ. അസുരനിലൂടെ തമിഴിലും മഞ്ജു തന്റെ രണ്ടാം വരവിന്റെ ശക്തിയറിയിച്ചു.

പ്രായവും പ്രശ്നങ്ങളും ഒന്നും ഒരാളെ തളർത്താൻ കഴിയില്ല എന്നതിന്റെ മികച്ച ഉദാഹരണമാണ് മഞ്ജു വാര്യർ. നിറഞ്ഞ പുഞ്ചിരിയും ലാളിത്യവും കൊണ്ട് ആരാധക ഹൃദയം കീഴടക്കി ഇനിയും മുന്നേറാൻ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് കഴിയട്ടെ! ഒരിക്കൽ കൂടി പ്രിയനടിക്ക് ജന്മദിനാശംസകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News