മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്റര്‍ എക്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. ആര്യ, ഗൗതം കാര്‍ത്തിക് എന്നിവരാണ് നായക വേഷത്തിലെത്തുന്നത്. ചിത്രം നിര്‍മിക്കുന്ന പ്രിണ്‍സ് പിക്‌ച്ചേഴ്‌സാണ് മഞ്ജുവിനെ സ്വാഗതം ചെയ്ത് ചിത്രം പങ്കുവച്ചത്.

Also Read: ‘ബാബുരാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍’; ‘കാര്‍ഡിയോ’ വീഡിയോയിലൂടെ മറുപടിയുമായി നടന്‍

മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News